കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഡോ. ശ്രീകല മുല്ലശ്ശേരിക്കെതിരെ സ്വീകരിച്ച നടപടികളിൽ നിർണ്ണായക മാറ്റം.
സിപിഎം നേതാവ് എം സ്വരാജിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിയായി എന്നാരോപിച്ച് ഡോ. ശ്രീകല മുല്ലശ്ശേരിക്ക് നൽകിയ മെമ്മോ പിൻവലിക്കാൻ നേരത്തെ സിൻഡിക്കേറ്റ് കൈക്കൊണ്ട
തീരുമാനം റദ്ദാക്കി. കാലിക്കറ്റ് സർവകലാശാലയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഈ പുതിയ തീരുമാനം ഉണ്ടായത്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. സർവകലാശാലയുടെ കീഴിലുള്ള റേഡിയോ സിയുവിൻ്റെ (Radio CU) സാങ്കേതിക ഉപകരണങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്തു എന്നത് ഗുരുതരമായ ചട്ടലംഘനമായാണ് വിലയിരുത്തപ്പെടുന്നത്.
എം സ്വരാജിന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന വീഡിയോ ഡോ. ശ്രീകല മുല്ലശ്ശേരി തന്നെ തയ്യാറാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് സർവകലാശാലാ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

