ലഹരി മാഫിയാ സംഘങ്ങൾക്കെതിരെ കേരളത്തിൽ ശക്തമായി തുടരുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ സുൽത്താൻബത്തേരിയിൽ മാരക ലഹരിമരുന്നുമായി സംഘം പിടിയിലായി. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് 51.350 ഗ്രാം എം.ഡി.എം.എയുമായി നാലംഗ സംഘം വലയിലായത്.
പ്രായപൂർത്തിയാകാത്ത പതിനാറുകാരനും ഇതിൽ ഉൾപ്പെടുന്നുണ്ട്. കല്‍പ്പറ്റ മണിയങ്കോട് ഓടമ്പം വീട്ടില്‍ ബി.
വിഷ്ണു (30), കുപ്പാടി പഴേരി ബ്ലാങ്കര വീട്ടില്‍ മുഹമ്മദ് അന്‍സില്‍ (21), ഒപ്പമുണ്ടായിരുന്ന 16 വയസ്സുകാരൻ, കൂടാതെ ഗുണ്ടല്‍പേട്ടില്‍ വെച്ച് സംഘത്തിന് ലഹരിമരുന്ന് കൈമാറിയ വെള്ളമുണ്ട നാരോക്കടവ് ചെമ്പുകുന്നത്ത് വീട്ടില്‍ സി.എസ്.
അമല്‍ (33) എന്നിവരാണ് പിടിയിലായത്. ഒന്നാം തീയതി മുത്തങ്ങയിലെ ഗേറ്റ് അടച്ചതിന് ശേഷം കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന കെ.എല്‍ 58 ആര് 1604 നമ്പർ കാർ പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
ഈ സമയം വാഹനത്തിലുണ്ടായിരുന്നവർ പരിഭ്രാന്തി പ്രകടിപ്പിച്ചു. തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ വിഷ്ണു ധരിച്ചിരുന്ന മുണ്ടിന്റെ അരക്കെട്ടിൽ ഒളിപ്പിച്ച നിലയിൽ 51.350 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.
ബത്തേരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. ശ്രീതുവിന്റെ നേതൃത്വത്തിലാണ് ഈ നിർണായക നടപടി ഉണ്ടായത്.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അജികുമാർ, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ് ബാബു, രാജു, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങൾ, ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

