തൃക്കരിപ്പൂർ തങ്കയം ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മദ്രസയുടെ കെട്ടിടം പൊളിച്ചുനീക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. 70 വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടത്തിന് ചരിത്രപരമായ പ്രത്യേകതകളുണ്ട്.
1957-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ മദ്രസ, കേരള സംസ്ഥാന രൂപീകരണ കാലഘട്ടത്തിലെ നിർമാണ ശൈലിക്ക് സാക്ഷ്യം വഹിച്ച ഒന്നാണ്.
ദശാബ്ദങ്ങളായി ഈ വിദ്യാലയത്തിൽ അറിവ് പകർന്നു നൽകിയ പ്രഗത്ഭരായ ഉസ്താദുമാരും, ഇവിടെ നിന്ന് പ്രാഥമിക മതപഠനം പൂർത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന മുൻ വിദ്യാർഥികളും ഈ കെട്ടിടത്തെ ഏറെ വൈകാരികമായാണ് കാണുന്നത്. അക്കാലത്തെ തനിമ ചോരാത്ത നിർമാണ രീതിയും ഓടുമേഞ്ഞ മേൽക്കൂരയും കെട്ടിടത്തിന് പ്രത്യേക ഭംഗി നൽകിയിരുന്നു.
പുതിയ കെട്ടിട നിർമാണം നിലവിലെ കെട്ടിടം പൊളിച്ചുനീക്കിയ ശേഷം, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം നിർമിക്കാനാണ് ജമാഅത്ത് കമ്മിറ്റിയുടെ തീരുമാനം.
പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്താലുടൻ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിക്കും. പ്രദേശത്തെ വിദ്യാഭ്യാസ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

