തിരുവനന്തപുരം ജില്ലയിലെ കരകുളം ഏണിക്കരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പൂച്ചെടിവിള ജയാ നിവാസിൽ താമസിച്ചിരുന്ന രവീന്ദ്രനെ (76) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹത്തിന് ഏകദേശം 20 ദിവസത്തെ പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം. സംഭവം ഇങ്ങനെ
മൃതദേഹം അഴുകിയ നിലയിലായിരുന്നു.
കട്ടിലിൽ അസ്ഥികൂടം കിടക്കുന്ന നിലയിലും തലയോട്ടി തറയിലുമായി കാണപ്പെട്ടു. ജനലിലൂടെ അകത്തുകയറിയ നായ മൃതദേഹത്തിൽ നിന്ന് മാംസം കടിച്ചെടുത്ത നിലയിലാണ് കണ്ടെത്തിയത്.
രവീന്ദ്രന് പെൻഷൻ എത്തിച്ചുനൽകുന്നയാൾ വീട്ടിലെത്തി വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് മകനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
അദ്ദേഹത്തിന്റെ ദേഹത്ത് സ്വർണാഭരണങ്ങൾ അപ്പോഴും ഉണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
പരേതയായ ലളിതമ്മ ആണ് ഭാര്യ. ജയകുമാർ, ഗിരീഷ്കുമാർ, ലത കുമാരി എന്നിവരാണ് മക്കൾ.

