പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ വീട്ടിൽ ഒളിഞ്ഞുനോക്കിയെന്നാരോപിച്ച് പുല്ലമ്പള്ളി സ്വദേശിയെ ആൾക്കൂട്ടം ക്രൂരമായി മർദിച്ച സംഭവം പുറത്തറിഞ്ഞു.
ജൂൺ 7-ന് രാത്രി 11.30-ഓടെയാണ് സംഭവം നടന്നത്. പുല്ലമ്പള്ളി സ്വദേശിയായ വർഗീസ് മാത്യു (ബിജു–56) ആണ് ആക്രമണത്തിന് ഇരയായത്.
ഇദ്ദേഹം താമസസ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ചെമ്പൻമുഖം എന്ന പ്രദേശത്തുവെച്ചാണ് ആക്രമിക്കപ്പെട്ടത്. പ്രതികൾ തന്നെയാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
ദൃശ്യങ്ങളിൽ ഇയാളെ വസ്ത്രങ്ങൾ നീക്കം ചെയ്യിപ്പിച്ച് കയ്യും കാലും കഴുത്തും കയറുകൊണ്ട് വരിഞ്ഞുമുറുക്കി കെട്ടിയിട്ടിരിക്കുന്നത് കാണാം. നിലത്തു കിടക്കുന്ന ഇയാളെ ആൾക്കൂട്ടം ക്രൂരമായി ചവിട്ടുകയും മുഖത്ത് മർദിക്കുകയും ചെയ്യുന്നുണ്ട്.
താൻ മോഷണശ്രമത്തിനല്ല എത്തിയതെന്ന് ഇയാൾ കരഞ്ഞുകൊണ്ട് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവം നടക്കുമ്പോൾ മർദനമേറ്റ് ചോരവാർന്ന നിലയിലായിരുന്ന വർഗീസ് മാത്യുവിനെ റാന്നി പോലീസ് സ്ഥലത്തെത്തിയാണ് രക്ഷപ്പെടുത്തിയത്.
ഇദ്ദേഹത്തെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും, പിന്നീട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. പ്രസ്തുത സംഭവത്തിൽ പ്രതികരണത്തിന് തയ്യാറാകാതിരുന്ന ബിജു, പോലീസിനോട് പരാതിയില്ലെന്നാണ് അറിയിച്ചിരുന്നത്.
എങ്കിലും, പോലീസ് മൊഴി രേഖപ്പെടുത്തുകയും കേസെടുക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, വീട്ടിൽ ഒളിഞ്ഞുനോക്കിയെന്ന വീട്ടുകാരുടെ പരാതിയിൽ ബിജുവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

