പാർലമെന്ററി സ്റ്റാന്റിങ് കമ്മറ്റികൾ പുന: സംഘടിപ്പിച്ചു. പുതിയ പുനഃസംഘടനയിൽ ഭരണപക്ഷമായ ബിജെപിക്ക് നിർണ്ണായക പദവികൾ ലഭിച്ചപ്പോൾ തൃണമൂൽ കോൺഗ്രസിന് (ടി.എം.സി) രണ്ട് പ്രമുഖ പാർലമെന്ററി സമിതികളുടെ അധ്യക്ഷസ്ഥാനം നഷ്ടമായി.
വാണിജ്യ പാർലമെന്ററി കമ്മിറ്റി ചെയർപേഴ്സനായി ബിജെപി രാജ്യസഭാ എംപി സുധാൻഷു ത്രിവേദിയെ നിയമിച്ചു. തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപി ഡോള സെൻ ആയിരുന്നു മുൻ ചെയർപേഴ്സൻ.
ടി.എം.സിയുടെ ഡോള സെന്നിന് പകരം ബിജെപിയുടെ സുധാംശു ത്രിവേദിയെ വാണിജ്യ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിയുടെ പുതിയ ചെയർമാനായി നിയമിക്കുകയായിരുന്നു. അതോടൊപ്പം, രാസവസ്തുക്കളും വളങ്ങളും സംബന്ധിച്ച സമിതിയുടെ അധ്യക്ഷസ്ഥാനത്ത് തൃണമൂൽ വിമത വിഭാഗത്തിന്റെ നേതാവായ കാകോലി ഘോഷ് ദസ്തിദാർ തന്റെ മുൻ പാർട്ടി സഹപ്രവർത്തകനായ കീർത്തി ആസാദിന് പകരക്കാരിയായി ചുമതലയേറ്റു.
കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് കമ്മിറ്റിയുടെ അധ്യക്ഷനായി ലോക്സഭാ എംപി കക്കോളി ഘോഷ് ദസ്തിദാരെ നിയമിച്ചു. തൃണമൂൽ കോൺഗ്രസ് വിമതവിഭാഗം എംപിയാണ് കക്കോളി ഘോഷ് ദസ്തിദാർ.
തൃൺമൂൽ കോൺഗ്രസ് എംപിയായിരുന്നു കൃതി ആസാദ് ആയിരുന്നു മുൻ ചെയർമാൻ. അതേസമയം, വിദേശകാര്യ സമിതിയുടെ അധ്യക്ഷനായി കോൺഗ്രസ് എംപി ശശി തരൂർ തന്നെ തുടരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

