മുൻ എം.എൽ.എ പി. നന്ദകുമാറിന്റെ മലപ്പുറത്തിനെതിരായ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കെ.ടി.
ജലീൽ രംഗത്ത്. മലപ്പുറം ജില്ല മതമൗലിക-വർഗീയ വാദികളുടെ താവളമാണെന്ന തരത്തിൽ സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പി.
നന്ദകുമാർ നടത്തിയ പരാമർശമാണ് ജലീൽ തള്ളിക്കളഞ്ഞത്. മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്നും ജില്ലയുടെ രാഷ്ട്രീയം എല്ലാ നിറങ്ങളും ഉൾക്കൊള്ളുന്നതാണെന്നും കെ.ടി.
ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. 2006ൽ ചെങ്കൊടി പാറിയ മണ്ണാണ് മലപ്പുറമെന്നും അദ്ദേഹം തന്റെ കുറിപ്പിൽ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

