റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ശ്രമങ്ങളിൽ ഇന്ത്യയുടെ ഭാഗത്തുനിന്നും നിർണായക ഇടപെടലുണ്ടായതായി യുക്രെയ്ൻ ഔദ്യോഗികമായി വെളിപ്പെടുത്തി. റഷ്യൻ സൈനിക നടപടി അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ ചർച്ചകളുമായി ബന്ധപ്പെട്ട് ഇന്ത്യയടക്കം നാല് രാജ്യങ്ങൾ സമർപ്പിച്ച പദ്ധതികൾ നിലവിൽ സജീവമായ ചർച്ചയിലാണെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ വ്യക്തമാക്കി.
ഇതിൽ ഇന്ത്യ മുന്നോട്ടുവെച്ച സമാധാന പദ്ധതിയാണ് ‘ഏറ്റവും സമഗ്രം’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തുർക്കി, ഈജിപ്ത്, അമേരിക്ക എന്നിവയാണ് ഈ വിഷയത്തിൽ നിർദേശങ്ങൾ സമർപ്പിച്ച മറ്റ് മൂന്ന് രാജ്യങ്ങൾ.
കീവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ആൻഡ്രി സിബിഹ ഈ സുപ്രധാന വിവരങ്ങൾ പങ്കുവെച്ചത്. റഷ്യയുമായി വെടിനിർത്തലിലെത്താൻ തങ്ങളുടെ രാജ്യം തയ്യാറാണെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവെ മന്ത്രിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: ‘നാല് പദ്ധതികളാണ് നിലവിൽ ചർച്ചയിലുളളത്. ഏറ്റവും സമഗ്രം എന്റെ മുന്നോട്ടുവച്ച നിർദേശങ്ങളാണ്.
ഊർജകേന്ദ്രങ്ങളിലും കരിങ്കടലിലും വെടിനിർത്തലിന് ഞങ്ങൾ തയാറാണ്. ഈ രണ്ട് സ്ഥലവും ഉൾപ്പെടുത്തിയാൽ മാത്രമേ വെടിനിർത്തലുണ്ടാകൂ.
തുറമുഖങ്ങളിലും ഊർജ കേന്ദ്രങ്ങളിലുമുള്ള ആക്രമണം അവസാനിപ്പിക്കണം. തുർക്കി, ഈജിപ്ത്, യുഎസ് എന്നിവർ വെടിനിർത്തലിനുള്ള നിർദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു.
യുഎസ് മുന്നോട്ടുവച്ച നിർദേശങ്ങളിൽ ഊർജകേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചർച്ച ചെയ്തിട്ടുണ്ട്.’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

