വിസ്മയ മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ ‘തുടക്കം’ എന്ന ചിത്രത്തിലെ ‘മുറുവുകൾ..’ എന്ന ഗാനം റിലീസ് ചെയ്തു. ചിത്രത്തിന്റെ ലിറിക് വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
സായ് കുമാറും വിസ്മയയും ഒന്നിച്ചുള്ള രംഗങ്ങളാണ് ഗാനത്തിലുള്ളത്. പ്രമുഖ സംഗീത സംവിധായകനായ ജേക്സ് ബിജോയ് സംഗീതം നൽകിയ ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ജോ പോൾ ആണ്.
ശ്രുതി ശിവദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ ഓഗസ്റ്റ് 7ന് ആണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്.
യു/എ 16 പ്ലസ് സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 19 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.
റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രം രണ്ട് ദിവസത്തിനുള്ളിൽ 15 കോടി രൂപ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രമുഖ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. തങ്ങളുടെ പുതിയ ചിത്രം ഒരു കൊച്ചു കുടുംബ ചിത്രമാണെന്നായിരുന്നു ലോഞ്ചിംഗ് വേളയിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വ്യക്തമാക്കിയത്.
എന്നാൽ ചിത്രം തിയറ്ററുകളിൽ എത്തിക്കഴിഞ്ഞപ്പോൾ പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഡോ.
എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം: ജേക്സ് ബിജോയ്, ഛായാഗ്രഹണം: ജോമോൻ ടി ജോൺ, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ: മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

