കർക്കടകവാവ് ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. യാത്രാക്ലേശം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക ക്രമീകരണമെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 11 ചൊവ്വാഴ്ച തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് രാത്രി 11.15 നും 11.30 നും അധിക സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. തുടർന്ന്, ഓഗസ്റ്റ് 12 ബുധനാഴ്ച ആലുവയിൽ നിന്നും പുലർച്ചെ 5നും 5.30 നും തൃപ്പൂണിത്തുറയിലേക്കും സർവീസുകൾ ലഭ്യമാക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

