കോഴിക്കോട് നഗര പരിധിയിൽ വിവിധ കേസുകളിലായി പൊലീസ് പിടിച്ചെടുത്ത വൻ ലഹരിമരുന്ന് ശേഖരം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി നശിപ്പിച്ചു. സിറ്റി ഡിഎച്ച്ക്യു അങ്കണത്തിൽ വെച്ച് നടന്ന നടപടികൾക്ക് സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലി നേതൃത്വം നൽകി.
മൊത്തം 52 കേസുകളിലായി പിടിച്ചെടുത്ത 52.178 കിലോ കഞ്ചാവ്, 3.285 കിലോ എംഡിഎംഎ, 997 ഗ്രാം ഹഷീഷ് ഓയിൽ, 79.67 ഗ്രാം ഹെറോയിൻ എന്നിവയാണ് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അഗ്നിക്കിരയാക്കിയത്. ലഹരിമരുന്ന് കടത്തും വിതരണവും വേരോടെ പിഴുതെറിയാൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷണർ വ്യക്തമാക്കി.
യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്ന് രക്ഷിക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കും. ഇതിനൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളും സജീവമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

