കൊച്ചി: ചൊവ്വര പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളി അറസ്റ്റിലായി. അസം കാമ്പൂർ സ്വദേശിയായ രസിദുൽ ഹഖ് (22) ആണ് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജൂൺ 2-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന ഉരുളി, തൂക്ക് വിളക്ക്, ചിലസ്, ചെസ് കുടം തുടങ്ങിയവയാണ് മോഷ്ടാവ് കവർന്നത്.
ഏകദേശം 10,000 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ചൊവ്വര മഹാദേവ ക്ഷേത്രത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ.അരുൺ, എസ്ഐ ടി.അനൂപ്, എഎസ്ഐമാരായ റോണി അഗസ്റ്റിൻ, നൈജോ സെബാസ്റ്റ്യൻ, സിപിഒ ഗയൂസ് പീറ്റർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

