പത്തനംതിട്ട തിരുവല്ലയിൽ കെഎസ്ഇബിയുടെ നേതൃത്വത്തിൽ നടന്ന മരംമുറി വിവാദത്തിൽ ഇടപെട്ട് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ലൈനുകൾക്ക് ഭീഷണിയാകാത്ത റബ്ബറും തെങ്ങും ഉൾപ്പെടെയുള്ള മരങ്ങൾ ഉദ്യോഗസ്ഥർ വെട്ടിമാറ്റിയെന്ന പരാതിയിലാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ.
സംഭവത്തിൽ ഉദ്യോഗസ്ഥരോട് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. പ്രവർത്തനങ്ങളിൽ അനാവശ്യമായ ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും, ഇതുസംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. വൈദ്യുതി ലൈനുകളുടെ സുരക്ഷ മുൻനിർത്തി നടത്തുന്ന ‘ടച്ച് വെട്ട്’ അമിതമായ രീതിയിൽ മാറിയെന്നാണ് ആരോപണം.
ലൈനുകൾക്ക് യാതൊരുവിധ ഭീഷണിയും ഉയർത്താത്ത മരങ്ങൾ പോലും മുൻകൂർ അനുമതിയോ വിവരമോ നൽകാതെ ഭൂവുടമകളുടെ അറിവില്ലാതെയാണ് മുറിച്ചുമാറ്റിയതെന്ന് പരാതിയിൽ പറയുന്നു. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് ഉടമസ്ഥരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

