ചെന്നൈ: ടി വി കെ അധ്യക്ഷൻ വിജയ്യെ മുഖ്യമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഗവർണർ പുറത്തിറക്കിയതിന് പിന്നാലെ എ ഐ എ ഡി എം കെയിൽ പൊട്ടിത്തെറിയും കലാപവും. മുൻ മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമിക്കെതിരെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തി.
ഇ പി എസിന്റെ നേതൃത്വത്തിൽ പാർട്ടി നേരിട്ട തുടർച്ചയായ തോൽവികൾ ചൂണ്ടിക്കാട്ടി മുൻ മന്ത്രി എസ് പി വേലുമണി ഉൾപ്പെടെയുള്ളവർ ഇ പി എസിന്റെ രാജി ആവശ്യപ്പെട്ടു.
ഇ പി എസിന്റെ നേതൃത്വത്തിന് കീഴിൽ പാർട്ടിക്ക് പതിനൊന്ന് തോൽവികൾ ഉണ്ടായെന്നും നേതൃത്വം പൂർണ്ണ പരാജയമാണെന്നുമാണ് വിമർശനം. തെരഞ്ഞെടുപ്പിൽ പണം കൃത്യമായി വിനിയോഗിച്ചില്ലെന്നും വലിയ സഖ്യം രൂപീകരിക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടി നേതാക്കൾ ഇ പി എസിനെതിരെ നേതാക്കൾ കുറ്റപത്രവും പുറത്തിറക്കി.
പരാജയത്തിന് കാരണം നേതൃത്വത്തിന്റെ കഴിവുകേടാണെന്നും അതിനാൽ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പളനിസ്വാമി ഒഴിയണമെന്നും വേലുമണി ആവശ്യപ്പെട്ടു. ഇതോടെ എ ഐ എ ഡി എം കെയിൽ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്.
സർക്കാർ രൂപീകരണ ശ്രമം ഉപേക്ഷിച്ച് ഇ പി എസ് തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളിൽ നിന്ന് നേരത്തെ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പിന്മാറിയിരുന്നു. എം എൽ എമാരുമായി നടത്തിയ സുപ്രധാന ചർച്ചകൾക്ക് പിന്നാലെയായിരുന്നു ഇ പി എസിന്റെ പിന്മാറ്റം.
പുതിയ സർക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാകാനുമില്ലെന്ന് ഇ പി എസ് എക്സിലൂടെ വ്യക്തമാക്കി. ഭരണം പിടിക്കാനുള്ള സാധ്യതകൾ വഴിമുട്ടിയതോടെയാണ് ഇ പി എസിന്റെ പിന്മാറ്റമെന്നാണ് വ്യക്തമാകുന്നത്.
അധികാരത്തിലേറുന്ന പുതിയ സർക്കാരിന് ആശംസകൾ നേർന്ന് അദ്ദേഹം എക്സിൽ കുറിപ്പും പങ്കുവെച്ചു. ഇ പി എസിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കണമെന്ന് ടി ടി വി ദിനകരൻ ഉൾപ്പെടെയുള്ളവർ ഇന്നലെ ആവശ്യപ്പെട്ടിരുന്നെങ്കിലും, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ സ്വയം പിൻവാങ്ങാനാണ് എ ഐ എ ഡി എം കെ തീരുമാനിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

