മുംബൈ∙ കിട്ടാക്കടം കുറഞ്ഞതോടെ മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 6% വർധിച്ച് 19,684 കോടി രൂപയായി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ, മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 18,643 കോടി രൂപയായിരുന്നു ലാഭം നേടിയത്.
എങ്കിലും ബാങ്കിന്റെ ആകെ വരുമാനം മുൻവർഷത്തെ 1,43,876 കോടി രൂപയിൽ നിന്ന് 1,40,412 കോടി രൂപയായി കുറഞ്ഞു.
അതേസമയം, ബാങ്കിന്റെ ആസ്തി ഗുണനിലവാരത്തിൽ മികച്ച പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്: കിട്ടാക്കടം മുൻ വർഷത്തെ ഇതേ പാദത്തിലെ 1.82 ശതമാനത്തിൽ നിന്ന് 1.49 ശതമാനമായി കുറഞ്ഞു. സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ ലാഭത്തിൽ 13% വർധനയുണ്ടായി. ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 17.35 രൂപ വീതം ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
മേയ് 16 ആണ് റെക്കോർഡ് ഡേറ്റ്.
അതേസമയം വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് നാലാംപാദ ഫലങ്ങൾ ഉയരാത്തതിനെത്തുടർന്ന് എസ്ബിഐ ഓഹരി വില ഇന്നലെ കുത്തനെ ഇടിഞ്ഞു. 6.74 ശതമാനം ഇടിഞ്ഞ് ഓഹരിയൊന്നിന് 1018.40 രൂപ എന്ന നിലയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

