കൊച്ചി എംജി റോഡിൽ വുഡ്ലാൻഡ്സ് ജംക്ഷനു സമീപം ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് അടിത്തറ ഉയർത്തുന്നതിനിടെ ഇരുനില കെട്ടിടം അപകടകരമായ രീതിയിൽ ചരിഞ്ഞു. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം നടന്നത്.
ഇഖ്ബാൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം ഏറെ നാളുകളായി അടച്ചിട്ട നിലയിലാണ്.
കെട്ടിടത്തിന്റെ അടിത്തറ ഏകദേശം ഒരടിയോളം ഉയർത്തുന്നതിനിടെ ഹൈഡ്രോളിക് ജാക്കി തെന്നി മാറിയതാണ് കെട്ടിടം ചരിയാൻ കാരണമായത്. ഈ കെട്ടിടം തൊട്ടടുത്തുള്ള എൻസൈം ബിൽഡിങ്ങിലേക്കാണ് ചരിഞ്ഞുനിൽക്കുന്നത്.
മഴക്കാലത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വെള്ളം കയറുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അടിത്തറ നാലടി ഉയർത്താനാണ് ഉടമ ലക്ഷ്യമിട്ടതെന്ന് ബന്ധുക്കൾ അറിയിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന എൻസൈം ബിൽഡിങ്ങിൽ കെട്ടിട ഉടമ ദിവ്യയും അമ്മയും താമസിക്കുന്നുണ്ട്.
സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന കെട്ടിടം സുരക്ഷിതമാക്കുന്നതുവരെ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കരാറുകാർ ഇന്ന് വീണ്ടും സ്ഥലത്തെത്തുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അഗ്നിരക്ഷാ സേന വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

