തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മികവ് തെളിയിക്കുന്ന മലയാളി കായികതാരങ്ങൾക്കായി ആകർഷകമായ പാരിതോഷികങ്ങൾ മുൻകൂറായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇത്തവണത്തെ മത്സരങ്ങളിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കുന്ന കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ വീതം ലഭിക്കും.
വെള്ളി മെഡൽ ജേതാക്കൾക്ക് 30 ലക്ഷം രൂപയും വെങ്കല മെഡൽ നേടുന്നവർക്ക് 20 ലക്ഷം രൂപയും ഔദ്യോഗികമായി സമ്മാനിക്കും. ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ മലയാളി താരങ്ങൾക്കും മത്സരത്തിന് മുന്നോടിയായി ഒരു ലക്ഷം രൂപ വീതം മുൻകൂർ തുകയായി അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.
താരങ്ങൾക്ക് പുറമെ പരിശീലകരുടെ സംഭാവനകളെയും സർക്കാർ അഭിനന്ദിക്കുന്നുണ്ട്. സ്വർണ്ണ മെഡൽ ജേതാക്കളുടെ പരിശീലകർക്ക് 5 ലക്ഷം രൂപയും, വെള്ളി മെഡൽ ജേതാക്കളുടെ പരിശീലകർക്ക് 3 ലക്ഷം രൂപയും, വെങ്കല മെഡൽ ജേതാക്കളുടെ പരിശീലകർക്ക് 2 ലക്ഷം രൂപയും പാരിതോഷികമായി ലഭിക്കും.
ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള 28 മലയാളികളാണ് ഇത്തവണത്തെ ഇന്ത്യൻ സംഘത്തിൽ ഇടംനേടിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

