തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കൾക്കായി മുഖ്യമന്ത്രി സി.ജോസഫ് വിജയ് പ്രഖ്യാപിച്ച സ്വർണ മോതിരം വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയുടെ ഭാഗമായുള്ള സ്വർണ മോതിരങ്ങളുടെ നിർമ്മാണം പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളായ ജോയ്ആലുക്കാസും കല്യാൺ ജ്വല്ലേഴ്സുമാണ് നിർവഹിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനമായ ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനം കൈക്കൊണ്ട കുട്ടികൾക്കാണ് ഒരു ഗ്രാം വീതമുള്ള സ്വർണ മോതിരം സമ്മാനിക്കുന്നത്.
ഈ മാസം 15-നാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. കഴിഞ്ഞ ജൂൺ മുതൽ ഇതുവരെ ജനിച്ച കുട്ടികൾക്കായി ആകെ 1,28,505 മോതിരങ്ങളാണ് ഇതിനോടകം തയ്യാറാക്കിയിട്ടുള്ളത്.
ഇതിൽ 89,955 മോതിരങ്ങൾ ജോയ് ആലുക്കാസും 38,550 മോതിരങ്ങൾ കല്യാൺ ജ്വല്ലേഴ്സുമാണ് നിർമ്മിച്ചു നൽകിയത്. വർഷങ്ങളായി തമിഴ് ജനത നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കുമുള്ള ഉപഹാരമായാണ് ഈ പദ്ധതിയിൽ പങ്കാളിയാകുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ.
ജോയ് ആലുക്കാസ് വ്യക്തമാക്കി. തമിഴ്നാട് സർക്കാരിന്റെ ഈ സുപ്രധാന ജനക്ഷേമ പദ്ധതിയുമായി സഹകരിക്കാൻ സാധിക്കുന്നത് അഭിമാനകരമാണെന്ന് കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

