കൊച്ചി: കൊച്ചിയിൽ വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം അഴിച്ചുവിട്ട അഭിഭാഷകൻ നിയമത്തിന് മുന്നിൽ.
തൃശൂർ രാമവർമപുരം സ്വദേശിയായ ആസാദ് സുനിൽ (28) ആണ് പാലാരിവട്ടം പൊലീസ് പിടിയിലായത്. കഴിഞ്ഞ സെപ്തംബർ 30-ാം തീയതി രാത്രി ഒമ്പതരയോടെ മാമംഗലം റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ പ്രതി കടന്നുപോകുന്നതിനിടയിൽ ആക്രമിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഇയാൾ വേഗത്തിൽ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
ഈ ആക്രമണം യുവതിയിൽ കടുത്ത മാനസിക ആഘാതമാണ് സൃഷ്ടിച്ചത്. തുടർന്ന്, മാനസിക ബുദ്ധിമുട്ടുകളിൽ നിന്നും മോചിതയായ ശേഷം യുവതി കഴിഞ്ഞ വെള്ളിയാഴ്ച പാലാരിവട്ടം പൊലീസിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.
പരാതി ലഭിച്ചയുടൻ പൊലീസ് കേസെ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തുടർന്ന് നടത്തിയ നീക്കങ്ങളിൽ തിങ്കളാഴ്ച വൈകിട്ടോടെ ഇയാളെ പിടികൂടുകയായിരുന്നു. യുവതി പരാതി നൽകിയതും പൊലീസ് അന്വേഷണം പുരോഗമിക്കുന്നതുമെല്ലാം പ്രതി അറിഞ്ഞിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

