തെലുങ്ക് ചലച്ചിത്രലോകത്ത് ഏറെ പ്രക്ഷക പിന്തുണയുള്ള പ്രമുഖ താരം രവി തേജയുടെ കരിയറിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി പുതിയ ചിത്രം മാറുന്നു. സോളോ ഹീറോ ആയി എത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഇതുവരെ 100 കോടി ക്ലബ്ബിൽ ഇടംനേടാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ പുതിയ ചിത്രമായ ‘ഇരുമുടി’യിലൂടെ 100 കോടി മാത്രമല്ല, 200 കോടി ക്ലബ്ബിലാണ് താരം ചരിത്രമെഴുതിയിരിക്കുന്നത്. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിന്റെ കണക്കുപ്രകാരം, ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ഇതിനകം 218 കോടി രൂപയാണ് വാരിക്കൂട്ടിയത്.
ഇതിൽ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ മാത്രം 196 കോടി രൂപ വരും. പൂർണ്ണമായും ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്.
ശിവ നിർവാണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21 നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്.
റിലീസ് ചെയ്ത ആദ്യ ഷോ മുതൽ തന്നെ മികച്ച അഭിപ്രായവും ശക്തമായ മൗത്ത് പബ്ലിസിറ്റിയും നേടിയ ചിത്രം ഇപ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. സോളോ നായകനായി അഭിനയിച്ച ചിത്രങ്ങളിൽ 2022-ൽ പുറത്തിറങ്ങിയ ‘ധമാക്ക’യായിരുന്നു ഇതിനുമുമ്പ് രവി തേജയുടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം.
84.7 കോടി രൂപയായിരുന്നു അന്ന് ആ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ. പ്രിയ ഭവാനി ശങ്കർ, സായ് കുമാർ, ബേബി നക്ഷത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവി ശങ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗുൽഷൻ കുമാറും ഭൂഷൺ കുമാറും ടി സീരീസ് ഫിലിംസും ചേർന്നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.
ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ: സംഗീതം: ജി വി പ്രകാശ് കുമാർ, സഹനിർമ്മാണം: ശിവ് ചനാന, ഛായാഗ്രഹണം: വിഷ്ണു ശർമ്മ, എഡിറ്റിംഗ്: പ്രവീൺ പുഡി, പ്രൊഡക്ഷൻ ഡിസൈനർ: സഹി സുരേഷ്, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ, ആക്ഷൻ: റാം ലക്ഷ്മൺ, റിയൽ സതീഷ്, കൊറിയോഗ്രാഫി: ശേഖർ വി ജെ, ബാബ ഭാസ്കർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

