തിരുവനന്തപുരം ∙ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കുള്ള ആകാശപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങുന്നു.
പദ്ധതിക്കായി കെഎസ്ആർടിസി ഔദ്യോഗികമായി അനുമതി നൽകിയതായി മന്ത്രി സി.പി.ജോൺ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കേരള റെയിൽവേ ഡവലപ്മെന്റ് കോർപറേഷനും കെഎസ്ആർടിസി ഉദ്യോഗസ്ഥരും പ്രദേശം സന്ദർശിച്ച് സംയുക്ത പരിശോധന പൂർത്തിയാക്കി.
നിർമാണത്തിന്റെ ഡിസൈൻ അന്തിമമാകുന്ന മുറയ്ക്ക് പ്രവൃത്തികൾ ആരംഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. സ്റ്റേഷൻ നവീകരണത്തിന്റെ പ്രവൃത്തികളുടെ ഭാഗമായി നിർമിക്കുന്ന പത്ത് നിലകളുള്ള നോർത്ത് ബ്ലോക്കിന്റെ നിർമാണത്തോടൊപ്പമാകും ആകാശപാതയും യാഥാർത്ഥ്യമാക്കുക.
റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ആരംഭിച്ച് കെഎസ്ആർടിസി കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആകാശപാത എത്തിച്ചേരുന്നത്. ഇവിടെ നിന്നും യാത്രക്കാർക്ക് താഴേക്ക് ഇറങ്ങുന്നതിനായി എസ്കലേറ്ററുകളും പടികളും സജ്ജീകരിക്കും.
ഈ ആകാശപാത യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയതോതിൽ പരിഹാരമാകും. നിലവിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും ബസ് സ്റ്റാൻഡിലേക്കും തിരിച്ചും റോഡ് മുറിച്ച് കടക്കുന്നത് ഒരേസമയം നൂറുകണക്കിന് യാത്രക്കാരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

