പ്രമുഖ താരങ്ങളായ അനൂപ് മേനോൻ, ഐശ്വര്യ മിഥുൻ കോറോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമായ ‘ചിരം’ എന്ന സിനിമയിലെ പുതിയ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘കനാക്കാറ്റു..’ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തിന് സംഗീതം പകർന്നത് ഗിരീഷ് നാരായണൻ ആണ്.
മുരളി മാസ്റ്റർ മാങ്കുളം രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ലക്ഷ്മി ഗിരീഷ് കുറുപ്പ് ആണ്. ചിത്രം വരുന്ന ഒക്ടോബർ 9 ന് തിയറ്ററുകളിലെത്തും.
സത്യജിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യജിത് നായർ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിന്ധു പരടയിൽ, എൻ സുധീർ എന്നിവർ ചേർന്നാണ്. ‘ബാവുൾ- സംഗീതവും ജീവിതവും’ എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനായി കൊൽക്കത്തയിലെ വിശ്വഭാരതി സർവ്വകലാശാലയിൽ എത്തുന്ന സീത എന്ന മലയാളി പെൺകുട്ടി അവിടെവെച്ച് തന്റെ പ്രൊഫസറുടെ സുഹൃത്തായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സാമുമായി പ്രണയത്തിലാകുന്നു.
ഇവരുടെ പ്രണയവും വിരഹവും ജീവിതവും ചിത്രത്തിന്റെ പ്രമേയമാകുന്നു. ബാവുൾ ജീവിതവും ഗോത്ര ജീവിതവും തമ്മിലുള്ള സമാനതകളും ചിത്രത്തിന്റെ പ്രധാന ഭാഗമാണ്.
ചിത്രത്തിൽ ശ്രീകാന്ത് മുരളി, ഷെല്ലി കിഷോർ, ഗീതി സംഗീത, അമ്പിളി, തേജസ്വിനി ഭക്ത് തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ കഥ സിന്ധു പരടയിൽ, തിരക്കഥ കെ രാജഗോപാൽ, സിന്ധു പരടയിൽ, ക്യാമറ ആനന്ദ് ബാലകൃഷ്ണൻ, എഡിറ്റർ സി വി സജയൻ, ലൈൻ പ്രൊഡ്യൂസർ സജിത്ത് കൃഷ്ണൻ, സംഗീതം എം ജയചന്ദ്രൻ, ഗിരീഷ് നാരായൺ, പശ്ചാത്തല സംഗീതം ഗിരീഷ് നാരായണൻ, മേക്കപ്പ് പ്രദീപ് രംഗൻ എന്നിവരാണ്.
കൂടാതെ ആർട്ട് ബിനോയ് തലകുളത്തൂർ, കോസ്റ്റ്യൂം പ്രദീപ് കാടക്കാശ്ശേരി, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ നിജില്‍ ദിവാകരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, പ്രൊഡക്ഷൻ മാനേജർ നിഷാന്ത് പന്നിയങ്കര, കളറിസ്റ്റ് ലിജു പ്രഭാകർ, കോറിയോഗ്രാഫി അയ്യപ്പദാസ്, പ്രൊജക്ട് കോഡിനേറ്റേഴ്സ് കെ ജെ വിനയൻ, ഗോപിനാഥ് മുറിയാട്, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പാടി, പബ്ലിസിറ്റി ഡിസൈൻസ് ആന്റണി സ്റ്റീഫൻ എന്നിവരും നിർവഹിച്ചിരിക്കുന്നു. കൊല്‍ക്കത്ത, ഋഷീകേശ്, ധോണി, പാലക്കാട്, വാഗമൺ എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഒക്ടോബർ 9 ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
സത്യജിത് ഫിലിംസ് ത്രൂ വള്ളുവനാടൻ സിനിമാ കമ്പനിയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

