സംസ്ഥാന സർക്കാർ ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വിപുലമായ അഴിച്ചുപണി നടത്തി. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി.
വിവിധ വകുപ്പുകളിലെ പ്രമുഖ ഉദ്യോഗസ്ഥരെയാണ് പുതിയ തസ്തികകളിലേക്ക് മാറ്റി നിയമിച്ചിരിക്കുന്നത്. ബി.
അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേൽക്കും. കായിക വകുപ്പിന്റെ പ്രത്യേക സെക്രട്ടറിയായി എൻ പ്രശാന്തിനെ നിയമിച്ചു.
കെഎസ്ഇബി ചെയർമാനായി എം ജി രാജമാണിക്യത്തെ സർക്കാർ നിയോഗിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറായി സ്നേഹിൽ കുമാർ സിംഗിനെ നിയമിച്ചപ്പോൾ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറായി ദിവ്യ എസ് അയ്യരെയും നിയമിച്ചു.
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിന്റെ പുതിയ മാനേജിങ് ഡയറക്ടറായി ജെറോമിക് ജോർജിനെയും സർക്കാർ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗതാഗത സെക്രട്ടറിയായി ടി വി അനുപമയെ നിയമിച്ചു.
കൂടാതെ, ഭക്ഷ്യ സുരക്ഷാ കമ്മീഷണറായി ശ്രീധന്യ സുരേഷിനെയും, സാംസ്കാരിക വകുപ്പ് ഡയറക്ടറായി പ്രേംകൃഷ്ണനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് നിലവിൽ വന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

