മലയാള സിനിമയുടെ സർഗാത്മക വഴികൾ അടുത്തറിയാൻ വിദ്യാർഥികൾക്കും യുവാക്കൾക്കുമായി സുവർണാവസരം. കാഴ്ച ചാരിറ്റബിൾ ട്രസ്റ്റും ഹോർത്തൂസും ചേർന്ന് തിരുവല്ലയിൽ ഏകദിന ചലച്ചിത്ര ശിൽപശാല സംഘടിപ്പിക്കുന്നു.
ജീവിതനൗക മുതൽ ആടുജീവിതം വരെ മലയാള സിനിമയ്ക്ക് വേറിട്ട കാഴ്ചപ്പാടുകൾ സമ്മാനിച്ച പ്രമുഖ സംവിധായകൻ ബ്ലെസി ശിൽപശാലയ്ക്ക് നേതൃത്വം നൽകും.
ഫെബ്രുവരി 14-ന് തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലെ ആംഫി തിയറ്ററിലാണ് പരിപാടി നടക്കുന്നത്. പ്രമുഖ സംവിധായകരായ സവിൻഷ, കവിയൂർ ശിവപ്രസാദ്, ബാബു തിരുവല്ല തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരിക്കും.
സിനിമയെ കേവലം കാഴ്ച എന്നതിലുപരി ഒരു കലാരൂപമായും ജീവിതാവിഷ്ക്കാരമായും മനസ്സിലാക്കാൻ ഈ ശിൽപശാല സഹായകമാകും. സിനിമയുടെ സൃഷ്ടിപരമായ സാധ്യതകൾ തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർക്ക് പരിപാടിയിൽ പങ്കാളിയാകാം.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് മാത്രമാണ് പ്രവേശനം. റജിസ്ട്രേഷനായി 9846061514 എന്ന നമ്പറിൽ ബന്ധപ്പെടാം.
(വിളിക്കേണ്ട സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ).
പരിപാടിയിലേക്ക് റജിസ്ട്രേഷൻ ഫീസ് ഈടാക്കുന്നതല്ല. ഹോർത്തൂസ് നല്ലപ്രായം സംഗമം 10ന് പത്തനംതിട്ട
ജില്ലയിൽ ഹോർത്തൂസിന്റെ ആഭിമുഖ്യത്തിൽ ‘ഹോർത്തൂസ് നല്ലപ്രായം’ സംഗമം നടക്കും. ഡിസംബർ 10-ന് കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് ഐടിസി ഓഡിറ്റോറിയത്തിൽ വൈകിട്ട് 3.30 മുതൽ 5.30 വരെയാണ് പരിപാടി.
ഡിസംബർ 3 മുതൽ 6 വരെ കൊച്ചി സുഭാഷ് പാർക്കിൽ വെച്ച് നടക്കുന്ന ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിന്റെ ഭാഗമായാണ് ഈ ഒത്തുചേരൽ. ‘ജീവിതം തൊട്ട്– അടുത്ത്’ എന്നതാണ് ഇത്തവണത്തെ മുഖ്യ വിഷയം.
കൈപ്പട്ടൂർ ‘ആദം ആൻഡ് ഈവ്’ സീനിയർ സിറ്റിസൻ ഫോറത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ‘മണ്ണിനോടും മരങ്ങളോടും പറയാനുള്ളത്’, ‘ഇനിയും എഴുതിത്തീർക്കാത്ത അധ്യായങ്ങൾ’ എന്നീ വിഷയങ്ങളെ അധികരിച്ച് സംവാദങ്ങളും അനുഭവങ്ങൾ പങ്കുവെക്കലും ചടങ്ങിന്റെ ഭാഗമായി നടക്കും.
മുതിർന്ന പൗരന്മാരുടെ ജീവിതാനുഭവങ്ങൾക്കും സർഗാത്മകതയ്ക്കും വേദി ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട
വ്യക്തികൾക്കാണ് സംഗമത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

