കൊല്ലം റെയിൽവേ സ്റ്റേഷനിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി യാത്രാക്ലേശവും തിരക്കും ലഘൂകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ശ്രീനാരായണ കോളജിലെ എൻഎസ്എസ് യൂണിറ്റ് 27 എ & ബി വോളണ്ടിയർമാരുടെ നേതൃത്വത്തിൽ സന്നദ്ധ സേവനം സംഘടിപ്പിച്ചു. നവംബർ 6, 7 തീയതികളിൽ റെയിൽവേ സംരക്ഷണ സേനയുടെ (RPF) ആഭിമുഖ്യത്തിലാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്.
സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് ആവശ്യമായ വഴികാട്ടലുകളും മറ്റ് സഹായങ്ങളും നൽകുന്നതിനൊപ്പം വലിയ തോതിലുള്ള തിരക്ക് നിയന്ത്രിക്കുന്നതിലും വിദ്യാർത്ഥി വോളണ്ടിയർമാർ സജീവമായി പങ്കാളികളായി. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ പി.ജെ.അർച്ചനയുടെ നേതൃത്വത്തിലാണ് മുഴുവൻ പ്രവർത്തനങ്ങളും കൃത്യമായി ഏകോപിപ്പിച്ചത്.
റെയിൽവേ സംരക്ഷണ സേനയെ പ്രതിനിധീകരിച്ച് ഐപിഎഫ് സുനിൽകുമാർ.കെ.എം, എഎസ്ഐമാരായ സുനു.കെ.എസ്, ജ്യോതീന്ദ്രൻ, ലെനിൻ, ഹെഡ് കോൺസ്റ്റബിൾ മധു, വനിതാ കോൺസ്റ്റബിൾമാരായ നിമ്മി, ഗ്രീഷ്മ തുടങ്ങിയ ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

