അയർക്കുന്നം ∙ ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന നീറിക്കാട് പടിഞ്ഞാറേക്കര കരോട്ട് വീട്ടിൽ ബെൻസിലാൽ പീറ്ററിന് (44) ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ കനിവേണ്ടതുണ്ട്. നിലവിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാരിത്താസ് ഹോസ്പിറ്റലിന്റെ ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
പ്രായമായ മാതാപിതാക്കളും ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ബെൻസിലാൽ. എന്നാൽ രോഗബാധയെ തുടർന്ന് വരുമാനം നിലച്ചതോടെ ഈ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ലക്ഷക്കണക്കിന് രൂപയാണ് ആവശ്യമായി വന്നിട്ടുള്ളത്. ബെൻസിലാലിന്റെ ചികിത്സാ ചിലവുകൾ കണ്ടെത്തുന്നതിനായി അയർക്കുന്നം ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെയും 19-ാം വാർഡ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിപുലമായ ഫണ്ട് സമാഹരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
അടിയന്തരമായി സാമ്പത്തിക സഹായം എത്തിച്ച് ബെൻസിലാലിന്റെ ജീവൻ രക്ഷിക്കാൻ എല്ലാ നല്ലവരുടെയും സഹായം സഹായസമിതി അഭ്യർത്ഥിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

