നാടകവും കളിയും ഇന്ദ്രിയാനുഭവങ്ങളും ഒരുപോലെ സമന്വയിപ്പിച്ച് പ്രേക്ഷകരെ അവതരണത്തിന്റെ സജീവ ഭാഗമാക്കുന്ന ഇന്ററാക്ടീവ് പെർഫോമൻസ് കൂട്ടായ്മയായ ‘പച്ചാക്ക്’ പുതിയൊരു ദൃശ്യാനുഭവത്തിന് ഒരുങ്ങുന്നു. ‘ന്യൂ ഇന്ത്യ ലോഡ്ജ്’ എന്ന പേരിൽ വ്യത്യസ്തമായ നാടക-ഭക്ഷണവിരുന്നാണ് ഈ കൂട്ടായ്മ അവതരിപ്പിക്കുന്നത്.
ഇന്ത്യ ഒരു പുതിയ റിപ്പബ്ലിക്കായി മാറുന്ന നിർണായക കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വേറിട്ട അവതരണം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഗൃഹാതുരത്വമുണർത്തുന്ന സുഗന്ധങ്ങളും തൊട്ടറിയാവുന്ന പഴയകാല വസ്തുക്കളും ഉൾപ്പെടുത്തി ഒരുക്കുന്ന ഈ സജീവ നാടകവേദി, എറണാകുളം മഹാരാജാസ് കോളജിന്റെ ചരിത്രപ്രസിദ്ധമായ കെട്ടിടത്തിലാണ് അരങ്ങേറുന്നത്. ഈ വേദിയിലേക്ക് കാണികളായി എത്തുന്നവർ ഓരോരുത്തരും കഥാപാത്രങ്ങളായി മാറുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
നാടകവും ഭക്ഷണവും കഥപറച്ചിലും ഒത്തുചേരുന്ന ഈ അപൂർവ്വ അനുഭവം പ്രേക്ഷകർക്ക് ഒരു കാലഘട്ടത്തിലേക്കുള്ള കാലയാത്ര മാത്രമല്ല നൽകുന്നത്, മറിച്ച് വ്യത്യസ്ത ജീവിതങ്ങളെയും സംസ്കാരങ്ങളെയും അടുത്തറിയാനുള്ള അസുലഭ അവസരം കൂടിയാണ് സമ്മാനിക്കുന്നത്. പ്രധാന വിവരങ്ങൾ:
* പങ്കെടുക്കാവുന്നവർ: 16 വയസ്സിനു മുകളിലുള്ളവർ.
(ചരിത്രം, സാഹിത്യം, നാടകം, പാചകകല, സാംസ്കാരിക കഥപറച്ചിൽ എന്നിവയിൽ താൽപര്യമുള്ളവർക്ക് പ്രത്യേകിച്ചും ആസ്വദിക്കാവുന്ന അനുഭവം).
* ദൈർഘ്യം: 90 മുതൽ 120 മിനിറ്റ് വരെ.
* തീയതി: ഡിസംബർ 5, 6 തീയതികളിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

