ബിഗ് ബോസ് മലയാളം സീസൺ 7 അതിൻ്റെ ഫിനാലെയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ, നാടകീയമായ സംഭവവികാസങ്ങൾക്കാണ് ഹൗസ് സാക്ഷ്യം വഹിക്കുന്നത്. അക്ബറിനെതിരെ പിആർ പ്രവർത്തനം നടത്താൻ അനുമോൾ ആവശ്യപ്പെട്ടുവെന്ന് ആദില രണ്ട് ദിവസം മുൻപ് ആരോപിച്ചിരുന്നു.
ഇതിനായി പിആർ ഏജൻസിയുടെ നമ്പർ അനുമോൾ എഴുതി നൽകിയെന്നും ആദില ശൈത്യയോട് വെളിപ്പെടുത്തി. ഈ വിഷയം പുറത്ത് വലിയ ചർച്ചയായതിന് പിന്നാലെ, ഷാനവാസ്, നൂറ, ശൈത്യ, ആദില എന്നിവർക്ക് അറിയാമായിരുന്ന ഈ കാര്യം അക്ബർ ചോദ്യം ചെയ്യുന്നതിൻ്റെ സൂചനകളാണ് പുതിയ പ്രൊമോ നൽകുന്നത്.
‘ഞാൻ സത്യമായും അങ്ങനെയൊരു കാര്യം ചെയ്തിട്ടില്ല. അവൾ കള്ളം പറഞ്ഞിട്ടുണ്ടെങ്കിൽ അതിൻ്റെ ഫലം അനുഭവിക്കും’, എന്ന് അനുമോൾ ജിഷിനോട് പറയുന്നുണ്ട്.
‘അത് കള്ളമാണോ സത്യമാണോ എന്ന് വ്യക്തമല്ല, ആദില ഒരു ബോംബ് പൊട്ടിച്ചിട്ട് പോയി’ എന്ന് ആര്യൻ പറയുന്നതും പ്രൊമോയിൽ കാണാം. ഇതിന് പിന്നാലെ അക്ബറിനോട് സംസാരിക്കാൻ അനുമോൾ ശ്രമിക്കുന്നുണ്ടെങ്കിലും അക്ബർ അതിന് വിസമ്മതിക്കുകയാണ്.
‘നീ കളിച്ച വൃത്തികെട്ട കളി ഞാൻ അറിഞ്ഞു’ “നീ കളിച്ച മോശം കളിയെക്കുറിച്ച് ഞാൻ അറിഞ്ഞു.
നിൻ്റെ സുഹൃത്തുക്കൾ തന്നെയാണ് എന്നോട് ഇത് പറഞ്ഞത്. എനിക്ക് നിന്നോട് സംസാരിക്കാൻ താൽപര്യമില്ല.
ആദിലയും നൂറയും എന്നോട് സംസാരിക്കാൻ വരാത്തതിന് കാരണം നീയാണ്. ഞാൻ എൻ്റെ ഗെയിം സത്യസന്ധമായാണ് കളിച്ചത്, അങ്ങനെ തന്നെ മുന്നോട്ട് പോകും.
കുടുംബത്തെ തകർക്കുന്ന രീതിയിലുള്ള പിആർ പ്രവർത്തനം നടത്തി ഇത്തരമൊരു കളി കളിക്കരുത്”, എന്ന് അക്ബർ ദേഷ്യത്തോടെയും നിറകണ്ണുകളോടെയും പറയുന്നു. ഈ സംഭവങ്ങൾ നടക്കുമ്പോൾ ഒന്നും മിണ്ടാതെ ഒരിടത്ത് ഇരിക്കുന്ന നൂറയെയും പ്രൊമോയിൽ കാണാം.
പ്രൊമോ പുറത്തുവന്നതോടെ അനുമോൾക്ക് അനുകൂലമായും പ്രതികൂലമായും നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

