ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ഇറാനെതിരെ കടുത്ത വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്ത് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇറാനെന്നും, പശ്ചിമേഷ്യൻ മേഖലയുടെ സുരക്ഷയ്ക്ക് രാജ്യം നിരന്തര ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഭരണകാലത്തെ നേട്ടങ്ങളും ആഗോള സമാധാനത്തിന് നൽകിയ സംഭാവനകളും എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. “51 വർഷമായി, മതഭ്രാന്തരായ ഇറാനിയൻ ഭരണകൂടം രക്തച്ചൊരിച്ചിലും കൂട്ടക്കൊലയും നടത്തി ഭരിച്ചു.” എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാനുമായുള്ള കരാറിന്റെ കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ച ട്രംപ്, ചർച്ചകളിലൂടെ ധാരണയിൽ എത്തിയില്ലെങ്കിൽ ഇറാനെ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. ഇടക്കാല തിരഞ്ഞെടുപ്പിൽ നേരിട്ടേക്കാവുന്ന വെല്ലുവിളികൾക്കിടയിലും തന്റെ നിലപാടുകൾ ശക്തമായി അദ്ദേഹം അവതരിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

