‘യുവതികളുടെ വസ്ത്രവും ശരീരഭാരവും എപ്സ്റ്റീൻ കൽപ്പിക്കും; വിസമ്മതിച്ചാൽ അലറിക്കരയും, ഭീഷണിപ്പെടുത്തും’ | Epstein’s Abuse Details Surface: A Victim’s Harrowing Account | World News | Latest News | Manorama Online News
Read Full Article
വാഷിങ്ടൻ ∙ തന്റെ ആഡംബര ഫ്ലാറ്റുകളിലും ദ്വീപുകളിലും യുവതികളെ ലൈംഗിക അടിമകളാക്കി വച്ചിരുന്ന സംഭവങ്ങളുടെ പുതിയ വിവരങ്ങൾ പുറത്ത്. ഇരുപത്തിരണ്ടാം വയസ്സിൽ റഷ്യയിൽ നിന്നും ന്യൂയോർക്കിൽ എത്തിയപ്പോൾ എപ്സ്റ്റീന്റെ കെണിയിൽ അകപ്പെട്ടുപോയ മോൽചനോവ എന്ന യുവതിയാണ് താൻ അനുഭവിച്ച ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
What you should read next
ന്യൂയോർക്കിലെ തെരുവിൽ വച്ച് അതീവ മാന്യനായാണ് എപ്സ്റ്റീൻ പരിചയപ്പെടുന്നത്.
തുടർന്ന് ഫാഷൻ ഡിസൈനിങ്ങിലും ഫാഷൻ രംഗത്തും താൽപര്യമുണ്ടെന്ന് മനസിലാക്കിയ ഇയാൾ, ന്യൂയോർക്കിലെ പ്രശസ്തമായ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ സഹായിക്കാമെന്നും ഈ രംഗത്തെ പ്രമുഖരെ പരിചയപ്പെടുത്താമെന്നും വാഗ്ദാനം ചെയ്തു. പാരീസിൽ വച്ച് കാമുകനുമായി പിണങ്ങിനിന്ന സമയത്ത് സഹായത്തിനെന്ന വ്യാജേന എപ്സ്റ്റീൻ ന്യൂയോർക്കിലെ തന്റെ ആഡംബര ഫ്ലാറ്റിലേക്ക് മാറ്റി.
അവിടെ മറ്റ് നിരവധി യുവതികളെയും താമസിപ്പിച്ചിട്ടുണ്ടായിരുന്നു. അവിടെവച്ചാണ് ക്രൂരമായ പീഡനങ്ങളുടെ തുടക്കമെന്നും യുവതി പറയുന്നു. ‘‘ആ സമയത്ത് പൂർണമായും ആശയക്കുഴപ്പത്തിലായിരിന്നു.
വലിയൊരു കെണിയിലാണ് അകപ്പെട്ടതെന്ന് തിരിച്ചറിയാൻ ഒരുപാട് വൈകിപോയിരുന്നു. യുവതികളുടെ ജീവിതത്തിലെ ഓരോ നിമിഷവും എപ്സ്റ്റീന്റെ പൂർണ നിയന്ത്രണത്തിലായിരുന്നു.
അവർക്ക് ക്രെഡിറ്റ് കാർഡുകൾ നൽകിയിരുന്നെങ്കിലും വാങ്ങുന്ന ഓരോ സാധനത്തിന്റെയും രസീതുകളുടെ ചിത്രം പകർത്തി ഇയാൾക്ക് അയച്ചുനൽകണമായിരുന്നു. ഇയാൾ നൽകിയ ഫോണുകളും ലാപ്ടോപ്പുകളും എപ്സ്റ്റീന്റെ അക്കൗണ്ടുകളുമായി നേരിട്ട് ബന്ധിപ്പിച്ചിരുന്നതിനാൽ സന്ദേശങ്ങളെല്ലാം ഇയാൾ നിരീക്ഷിച്ചു.
യുവതികൾ ഏത് വസ്ത്രം ധരിക്കണം, മുടി എങ്ങനെ സ്റ്റൈൽ ചെയ്യണം, ശരീരഭാരം എത്രയായിരിക്കണം എന്ന് വരെ ഇയാൾ കൽപിച്ചു. പലതിനും വിസമ്മതിച്ചാൽ ഇയാൾ വന്യമായി അലറിക്കരയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും.
പലപ്പോഴും യുവതികളെ മുറിക്കുള്ളിലിട്ട് പൂട്ടാറുണ്ടായിരുന്നു’’ – മോൽചനോവ പറയുന്നു.
What you should read next
ഒരിക്കൽ തന്നെ 24 മണിക്കൂറോളം മുറിക്കുള്ളിൽ അടച്ചിട്ടതായി മോൽചനോവ ഓർക്കുന്നു.
എപ്സ്റ്റീന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ദ്വീപിൽ രണ്ട് മൂന്ന് ദിവസത്തോളം തന്നെ പൂർണമായി ഒറ്റപ്പെടുത്തിയ നിലയിൽ താമസിപ്പിച്ചതായി യുവതി വെളിപ്പെടുത്തി. സുഹൃത്തുക്കളുമായോ കുടുംബവുമായോ സംസാരിക്കാൻ അനുവാദമുണ്ടായിരുന്നില്ല.
പുതിയ പെൺകുട്ടികളെ തന്റെ അടുത്തേക്ക് എത്തിക്കാൻ ഇയാൾ ഫ്ലാറ്റിലുള്ള യുവതികളെ നിർബന്ധിച്ചിരുന്നു. ഇതിന് വിസമ്മതിച്ചതിനു തനിക്ക് കടുത്ത ശിക്ഷകൾ അനുഭവിക്കേണ്ടി വന്നതായി മോൽചനോവ പറഞ്ഞു.കടുത്ത വിഷാദരോഗം അനുഭവപ്പെട്ടതിനെത്തുടർന്ന് ഒരു തെറാപ്പിസ്റ്റിനെ കാണാൻ അനുവാദം ചോദിച്ചെങ്കിലും എപ്സ്റ്റീൻ അത് നിഷ്കരുണം നിരസിച്ചു.
ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളുമായും കോടീശ്വരന്മാരുമായും കടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു എപ്സ്റ്റീൻ. അതുകൊണ്ടുതന്നെ പൊലീസിനെയോ മറ്റ് സുരക്ഷാ ഏജൻസികളെയോ സമീപിച്ചാൽ തന്റെ ജീവൻ തന്നെ നഷ്ടപ്പെടുമെന്ന കടുത്ത ഭയത്താലാണ് താൻ അന്ന് പ്രതികരിക്കാതിരുന്നതെന്നും മോൽചനോവ വെളിപ്പെടുത്തി.
English Summary:
mo-crime-jeffreyepstein 7jdjbj2nbd0et159seli4lv0v3 mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-crime-rape 40oksopiu7f7i7uq42v99dodk2-list mo-news-common-worldnews mo-news-world-countries-unitedstates
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

