കേരളത്തിൽ മഴയുടെ ശക്തി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെയും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് ബാധകമായിട്ടുള്ളത്. കൂടാതെ, മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ പാണക്കാട് മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ഓഗസ്റ്റ് 14 വരെ രാത്രികാല യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെ മാത്രമായിരിക്കും ഈ പാതയിലൂടെയുള്ള യാത്രയ്ക്ക് അനുമതിയുണ്ടാവുക.
എന്നാൽ, റെഡ് അല്ലെങ്കിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ പകൽ സമയത്തുപോലും യാത്രാനുമതി ഉണ്ടായിരിക്കില്ല. എടായ്പ്പാലം മുതൽ കാരാത്തോട് വരെയുള്ള ഭാഗത്താണ് ഈ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരുന്ന മണിക്കൂറുകളിലും രാത്രിയിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ
* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് കാരണം വാഹനങ്ങളിലെ കാഴ്ച മങ്ങാനും അതുവഴി രൂക്ഷമായ ഗതാഗതക്കുരുക്കിനും സാധ്യതയുണ്ട്.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഉണ്ടായേക്കാം.
* ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തടസ്സത്തിനും മറ്റ് അപകടങ്ങൾക്കും ഇടയാക്കിയേക്കാം.
* വീടുകൾക്കും മറ്റ് ദുർബലമായ ഘടനകൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്.
* മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഉള്ള സാധ്യത മുൻകൂട്ടി കാണണം.
* മഴ മനുഷ്യരെയും കന്നുകാലികളെയും ഒരുപോലെ പ്രതികൂലമായി ബാധിച്ചേക്കാം. തീരപ്രദേശങ്ങളിലെ സുരക്ഷിതമല്ലാത്ത നിർമിതികൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായേക്കാനും സാധ്യതയുണ്ട്.
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ
* റോഡുകളിൽ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുക.
* അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കി ജനങ്ങൾ സുരക്ഷിതമായ കേന്ദ്രങ്ങളിൽ തന്നെ തുടരുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

