മലയാളം ടെലിവിഷൻ രംഗത്തെ ഏറ്റവും ശ്രദ്ധേയയായ അവതാരകരിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. മൂന്ന് പതിറ്റാണ്ടുകളായി മാധ്യമ-കലാരംഗത്ത് സജീവമായി നിൽക്കുന്ന താരം, താൻ നേരിട്ട
മോശം അനുഭവങ്ങളെക്കുറിച്ചും അവിചാരിതമായ സാഹചര്യങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് തന്റെ കരിയറിലെ നിർണ്ണായകമായ വെളിപ്പെടുത്തലുകൾ അവർ പങ്കുവെച്ചിരിക്കുന്നത്.
തൊഴിലിന്റെ ഭാഗമായി വിദേശത്ത് പോകുമ്പോൾ നേരിട്ട അനുഭവങ്ങളെക്കുറിച്ച് രഞ്ജിനി ഹരിദാസ് ഇങ്ങനെ വ്യക്തമാക്കുന്നു: “ഷോയ്ക്കായി ദുബൈയില്‍ പോയാല്‍ ഞാന്‍ ഹോട്ടലില്‍ താമസിക്കില്ല.
പ്രത്യേകിച്ച് കണ്ഫെര്ട്ടബിള് അല്ലെങ്കില്‍. സുഹൃത്തിന്റെ ഫ്ലാറ്റില്‍ പോകും.
അങ്ങനെ ഒരു ഷോ. ഒരുപാട് പ്രമുഖ താരങ്ങളുമുണ്ട്.
ഒരു സ്പോണ്സര്ക്ക് എന്നെ കാണണെമെന്ന് പറഞ്ഞു. ഒക്കെ പറഞ്ഞു.
ഞാന്‍ വേറെ ഒന്നും ചിന്തിക്കുന്നില്ല. ഇയാള്‍ക്കൊപ്പം ലഞ്ചിന് പോയി.
ശേഷം അയാള്‍ പറയുവ ഫോണ്‍ മേടിക്കാം എന്നൊക്കെ. ആദ്യമല്ലേ.
ഇതൊക്കെ ഇങ്ങനെ ആണെന്ന് എനിക്കറിയില്ലായിരുന്നു. പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചു വന്നു.” മറ്റൊരു സംഭവത്തെക്കുറിച്ച് അവർ ഓർക്കുന്നത് ഇങ്ങനെ: “വേറൊരു ഷോയ്ക്ക് പരിപാടി കഴിഞ്ഞിട്ട് ഡിന്നറെന്ന് പറഞ്ഞിട്ട് ഞങ്ങളെ കൊണ്ടുപോയത് വേറെ എവിടെയോ ആണ്.
വെള്ളത്തിന്റെ നടുക്ക്. അവിടെ അവരുടെ ആളുകളെ വിളിച്ച് ഡിന്നര്‍.
മദ്യം എല്ലാം വിളമ്പുന്നു. അതൊന്നും ഞങ്ങള്‍ക്ക് അറിയില്ല.
കുറച്ച് കഴിഞ്ഞപ്പോള്‍ അണ്‍കണ്‍ഫെര്‍ട്ടബിളാകാന്‍ തുടങ്ങി. എന്റെ ജീവിതത്തില്‍ ഏറ്റവും അധികം ദേഷ്യപ്പെട്ടൊരു ദിവസം അതാണ്.
അന്ന് ഞാന്‍ ഭദ്രകാളിയായി. പ്രശ്നമുണ്ടാക്കി.
ഇത് കേരളമല്ല. ദുബായ് ആണ്.
ഒരു ഫോണ്‍ കോളില്‍ പൊലീസ് എത്തുമെന്ന് പറഞ്ഞു. അതൊരിക്കലും മറക്കില്ല ഞാന്‍.
നമ്മള് തന്നെ ഒച്ച ഉണ്ടാക്കി രക്ഷപ്പെടേണ്ട അവസ്ഥയായിരുന്നു.” കണ്ണൂരിലെ ഒരു പരസ്യ ചിത്രീകരണത്തിനിടെയുണ്ടായ ഞെട്ടിക്കുന്ന അനുഭവത്തെക്കുറിച്ചും താരം വിവരിച്ചു: “കണ്ണൂര്‍ ഒരു പരസ്യത്തിന്റെ ഷൂട്ട്.
എല്ലാം കഴിഞ്ഞു. ഞാന്‍ പോകുവാണെന്ന് അവരോട് പറഞ്ഞു.
കാശ് ഒരാൾ കൊണ്ടുതന്നു. അയാള്‍ ചോദിക്കുവാ നില്ക്കുന്നില്ലേന്ന്.
എന്തിനെന്ന് ചോദിച്ചപ്പോള്‍, അതും ഇതിന്റെ ഭാഗമാണെന്ന്. ഞാനയാള്ക്കെപ്പഴം കിടക്കണം എന്നതായിരുന്നു ആവശ്യം.
അയാളെയും വിളിച്ച് കോഡിനേറ്ററുടെ അടുത്ത് പോയ് ഒപ്പം നിര്‍ത്തി ചോദിച്ചു. രണ്ടുപേരും ഒരു പരുങ്ങല്.
ഒരിക്കലും മറക്കില്ല അത്.” വിജയകരമായി മുന്നോട്ട് പോകുന്ന സ്ത്രീകളെ സമൂഹം കാണുന്ന രീതിയെക്കുറിച്ചും രഞ്ജിനി ഹരിദാസ് വിമർശനം ഉന്നയിച്ചു. “ഞങ്ങള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നൊരു പേരുണ്ട്, വേശ്യ.
സക്സസ്ഫുള്ളായിട്ടുള്ളൊരു സ്ത്രീ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണാന്‍ എല്ലാവര്ക്കും കുറച്ച് ബുദ്ധിമുട്ടാണ്. അവരുടെ വിചാരം ആള്‍ക്കാരുടെ കൂടെ കിടന്നിട്ടാണ് കാശ് ഉണ്ടാക്കുന്നതെന്ന്.
അങ്ങനെ കാശ് ഉണ്ടാക്കുന്നതാണ് ഏറ്റവും ഈസി. കഠിനാധ്വാനം ചെയ്യുന്നത് ടഫ് ആണ്.
എന്തെല്ലാം വിളിപ്പേരുകളാണ്. ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.
കുട്ടികളില്ല. ട്രെഡീക്ഷണല്‍ കാര്യങ്ങള്‍ ബ്രേക്ക് ചെയ്യുന്നു.
അത് ബ്രേക്ക് ചെയ്താല്‍ നമ്മള് ചീത്തയായല്ലോ. ഞങ്ങള്‍ ജോലിയാണ് ചെയ്യുന്നത്.
അല്ലാതെ കൂടെ കിടക്കലല്ല. അതുകൊണ്ടാണ് ഇത്രയും കാലം ഇന്റസ്ട്രിയില്‍ നില്‍ക്കുന്നത്.” സിനിമ-സംഗീത മേഖലയിലെ പ്രമുഖരടക്കം തന്നോട് ഇത്തരം മോശമായ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് രഞ്ജിനി ഹരിദാസ് വെളിപ്പെടുത്തുന്നു.
തന്റെ കരിയറിലെ ഇത്രയും വർഷത്തെ അനുഭവങ്ങൾ വെച്ച് നോക്കുമ്പോൾ, മറ്റുള്ള സ്ത്രീകൾ എത്രത്തോളം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടാകും എന്ന ചിന്തയാണ് തന്നെ അലട്ടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

