പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളിൽ പ്രതിക്ക് അഞ്ച് വർഷം വീതം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ അതിവേഗ പോക്സോ കോടതിയുടേതാണ് വിധി.
ആലുവ കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടിൽ ബീരാൻ കുട്ടി (67) ആണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. രണ്ട് വ്യത്യസ്ത കേസുകളിലുമായാണ് ആകെ പത്ത് വർഷം തടവും 30,000 രൂപ പിഴയും കോടതി വിധിച്ചിട്ടുള്ളത്.
2024 ഏപ്രിൽ, മെയ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എടത്തല പൊലീസ് സ്റ്റേഷനിൽ രണ്ട് വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.
തുടർന്ന് പൊലീസ് ഊർജിതമായ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കുകയും പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമുണ്ടായി. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ആലുവ അതിവേഗ പോക്സോ കോടതി നിർണായക വിധി പുറപ്പെടുവിച്ചത്.
പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ അഡ്വ. പി ജി യമുന ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

