എറണാകുളം പെരുമ്പാവൂരിൽ മൂന്നുവയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ രണ്ടാനച്ഛനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അസം സ്വദേശിയായ വിറ്റുപാൻ എന്ന കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട
പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി. കുട്ടിയുടെ തലയ്ക്കേറ്റ മാരകമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.
കെട്ടിടത്തിൽ നിന്ന് വീണുണ്ടായ പരിക്കല്ല ഇതെന്നും, കുട്ടിയുടെ തല ശക്തമായി ഭിത്തിയിൽ ഇടിപ്പിച്ചുണ്ടാക്കിയ മുറിവാണെന്നുമാണ് പ്രാഥമിക നിഗമനം. കുട്ടിയെ രണ്ടാനച്ഛൻ നിരന്തരം മർദിച്ചിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നൽകി.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്. മൊഹേശ്വർ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് അയൽവാസികളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കെട്ടിടത്തിൽ നിന്ന് താഴെ വീണു പരിക്കേറ്റു എന്നായിരുന്നു മൊഹേശ്വർ ആദ്യം പൊലീസിന് നൽകിയ മൊഴി.
എന്നാൽ കുട്ടിയുടെ മുഖത്തും ശരീരത്തിലുമുണ്ടായിരുന്ന പരിക്കുകൾ മരണത്തിൽ ദുരൂഹത വർധിപ്പിച്ചു. സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛനെ പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൂടാതെ, കുട്ടിയുടെ അമ്മയെയും സഹോദരിയെയും സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിനായി അഭയകേന്ദ്രത്തിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

