കൊല്ലം: രാജ്യത്ത് പതിനെട്ട് വയസിന് താഴെയുള്ളവർ ഏത് കുറ്റകൃത്യവും ചെയ്യാം എന്ന തരത്തിലുള്ള ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ജുവനൈൽ നിയമത്തിൽ അടിയന്തരമായി ഭേദഗതി വരുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതിൽ സംസ്ഥാന സർക്കാരിന് പരിമിതികളുണ്ടെന്നും ഇത് കേന്ദ്ര നിയമമായതിനാൽ കേന്ദ്രതലത്തിലാണ് നടപടികൾ വേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ജുവനൈൽ ആക്ടിന്റെ പഴുതുകൾ ഉപയോഗിച്ച് യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടാൻ ഒരു കാരണവശാലും ഇടയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ചേരാനല്ലൂർ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ കാര്യത്തിൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ മന്ത്രി എടുത്തുപറഞ്ഞു. പ്രായപൂർത്തിയാകാത്തവരുടെ പങ്കാളിത്തത്തോടെയുള്ള കുറ്റകൃത്യങ്ങൾ കേരളത്തിൽ ദിനംപ്രതി വർധിച്ചുവരികയാണെന്നും, സമൂഹം ഇതിനെ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

