തിരുവനന്തപുരം ജില്ലയിലെ കല്ലറയിൽ കഴിഞ്ഞ വെള്ളിയാഴ്ച പതിനാലുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ അയൽവാസിയായ 58 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ വീടിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയതു മുതൽ നാട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിച്ചിരുന്നു. സംഭവത്തിൽ അയൽവാസികളായ രണ്ടുപേർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കുട്ടിയെ പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുണ്ടെന്ന സംശയം നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പ്രതി, കുട്ടിയെ പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചു.
പീഡനത്തെത്തുടർന്നുണ്ടായ മാനസിക വിഷമമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിക്കെതിരെ പോക്സോ (POCSO) നിയമപ്രകാരം കേസെടുത്ത് നിയമനടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

