ന്യൂഡൽഹിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ ആക്രിക്കടയിലെ തടിപ്പെട്ടിയിൽ അസ്ഥികൂടം കണ്ടെത്തിയത് പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി. എന്നാൽ ഒരു ദിവസം നീണ്ട
അന്വേഷണത്തിനൊടുവിൽ കിട്ടിയതു സ്കൂൾ ലാബിലെ പഠനോപകരണമാണെന്ന് ഫൊറൻസിക് വിഭാഗം സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെ സെൻട്രൽ ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ മാർഗിലുള്ള കാളി മാതാ ക്ഷേത്രത്തിനു സമീപം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് തടിപ്പെട്ടിയിൽ അസ്ഥികൂടം ശ്രദ്ധയിൽപ്പെട്ടത്.
ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ യജ്ഞത്തിനിടയിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പിന്നീട് ഫൊറൻസിക് പരിശോധനയിൽ അതു മനുഷ്യന്റേതല്ലെന്നും കൃത്രിമമായി നിർമിച്ചതാണെന്നും കണ്ടെത്തിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്.
വിവരമറിഞ്ഞ ഉടൻ തന്നെ പൊലീസും ഫൊറൻസിക്, ക്രൈം ടീമുകളും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. പെട്ടിയിലോ പരിസരത്തോ രക്തക്കറയോ മറ്റു സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്തിയില്ലെന്നു പൊലീസ് വ്യക്തമാക്കുകയുണ്ടായി.
ഫൊറൻസിക് വിദഗ്ധർ നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ അതു കൃത്രിമ അസ്ഥികൂടമാണെന്നു സ്ഥിരീകരിക്കാൻ സാധിച്ചു. ബിജെപി ഡൽഹി വൈസ് പ്രസിഡന്റ് രാജേഷ് ഭാട്ടിയയുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണത്തിനിടെ പ്രദേശത്തെ ആക്രിക്കാരനായ മുഹമ്മദ് ഷക്കീലിന്റെ പക്കൽ നിന്നാണു പെട്ടി കണ്ടെത്തിയത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അസ്ഥികൂടത്തിന്റെ യഥാർഥ ഉറവിടം കണ്ടെത്താൻ കഴിഞ്ഞു. മാതാ സുന്ദരി റോഡിലെ ഗവൺമെന്റ് ബോയ്സ് സീനിയർ സെക്കൻഡറി സ്കൂളിൽ നിന്നു പഴയ സാധനങ്ങൾക്കൊപ്പം ആക്രിവിലയ്ക്കു വാങ്ങിയതാണ് ഈ അസ്ഥികൂടമെന്ന് പിന്നീട് വ്യക്തമായി.
2023ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്കു മാറിയിരുന്നു. 2026 ജൂലൈയിൽ പഴയ കെട്ടിടത്തിൽ ശുചീകരണം നടത്തുന്നതിനിടെയാണു സ്കൂൾ അധികൃതർ പഴയ ലാബ് ഉപകരണങ്ങളും മറ്റും ആക്രിയായി വിറ്റത്.
കുട്ടികളെ പഠിപ്പിക്കാൻ സ്കൂൾ ലബോറട്ടറിയിൽ ഉപയോഗിച്ചിരുന്ന കൃത്രിമ അസ്ഥികൂടമാണിതെന്നു സ്കൂൾ പ്രിൻസിപ്പൽ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു. മനുഷ്യന്റെ അസ്ഥികൂടമല്ലെന്നു ശാസ്ത്രീയമായി തെളിഞ്ഞതോടെ സംഭവത്തിൽ ദുരൂഹതകളോ ക്രിമിനൽ കുറ്റങ്ങളോ ഇല്ലെന്നു വ്യക്തമാക്കി പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.
“An object resembling a skeleton was discovered among scrap materials during a cleanliness drive in Central Delhi. However, preliminary investigations reveal that the scrap dealer had obtained the skeleton from a school.
The skeleton is part of the…”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

