ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വിയോഗത്തെത്തുടർന്നു നടന്ന വിലാപയാത്രയിൽ പങ്കുചേർന്നത് ലക്ഷക്കണക്കിന് ആളുകൾ. ആധുനിക ഇറാൻ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തമാണ് ടെഹ്റാനിൽ ദൃശ്യമായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഗ്രാൻഡ് മൊസല്ല മതസമുച്ചയത്തിൽ നിന്നും ആരംഭിച്ച വിലാപയാത്രയിൽ ഇറാനിയൻ പതാകകൾക്ക് പുറമെ ഷിയാ ആചാരങ്ങളുടെ ഭാഗമായ ചുവപ്പും പച്ചയും നിറത്തിലുള്ള കൊടികളുമേന്തിയാണ് ജനങ്ങൾ അണിനിരന്നത്. ജനക്കൂട്ടത്തിനൊപ്പം ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും കാൽനടയായി വിലാപയാത്രയിൽ പങ്കുചേർന്നു.
വ്യാഴാഴ്ച മഷ്ഹദിൽ വെച്ചാകും സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കുക. വിലാപയാത്രയിൽ പങ്കെടുത്ത ജനക്കൂട്ടത്തിനൊപ്പം പ്രസിഡന്റ് ഉൾപ്പെടെയുള്ള ഉന്നത ഭരണാധികാരികളുടെ സാന്നിധ്യവും ശ്രദ്ധേയമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

