കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (കെഎംഎസ്സിഎൽ) നടത്തിയ ബ്ലീച്ചിംഗ് പൗഡർ സംഭരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പിന്റെ തീരുമാനം.
ഇതുസംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇടപെടൽ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
മാർച്ച് 11 മുതൽ മേയ് 6 വരെയുള്ള കാലയളവിൽ നടന്ന ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ ഖജനാവിന് 7.32 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായതായാണ് പ്രധാന ആരോപണം. ഈ ഇടപാടിൽ പാലിക്കേണ്ട
ചട്ടങ്ങളും ടെൻഡർ വ്യവസ്ഥകളും കൃത്യമായി പിന്തുടർന്നിട്ടുണ്ടോ എന്നത് അന്വേഷണ സംഘം പരിശോധിക്കും. സംഭരണ നടപടിക്രമങ്ങൾ സുതാര്യമാണോയെന്നും, വിപണിയിലെ ന്യായമായ വിലയാണോ സാധനങ്ങൾ വാങ്ങാൻ നൽകിയതെന്നും അന്വേഷണ പരിധിയിൽ വരും.
വാങ്ങിയ ബ്ലീച്ചിംഗ് പൗഡറിന്റെ ഗുണനിലവാരം ഉൾപ്പെടെയുള്ള വിഷയങ്ങളും സർക്കാർ പരിശോധിക്കുന്നുണ്ട്. ക്രമക്കേടുകൾ നടന്നതായി ബോധ്യപ്പെട്ടാൽ കർശനമായ നടപടികളിലേക്ക് കടക്കുമെന്നാണ് ഉന്നതതല വൃത്തങ്ങൾ നൽകുന്ന സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

