പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന ബിഗ് ബോസ് മലയാളം സീസണ് 5 ആവേശകരമായ അഞ്ചാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ‘ജനാധിപത്യം’ പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഈ സീസണില്‍ ഹൗസ് ഭരിക്കുന്ന മത്സരാര്‍ഥിയെ ‘ലീഡര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.
നാലാം വാരത്തില്‍ ഷിജിന് ആയിരുന്നു ലീഡര്‍ പദവിയില്‍ ഉണ്ടായിരുന്നത്. ബിഗ് ബോസ് ചരിത്രത്തില്‍ ആദ്യമായി അരങ്ങേറിയ മാസ് എവിക്ഷന്റെ ഞെട്ടലിലാണ് നിലവില്‍ ഹൗസിലെ മത്സരാര്‍ഥികള്‍.
ഒരേസമയം എട്ട് പേരാണ് ഹൗസില്‍ നിന്ന് പുറത്തേക്ക് പോയത്. ഇതില്‍ ആറ് പേര് മാത്രമാണ് യഥാര്‍ത്ഥത്തില്‍ പുറത്തായത് എന്നത് ശ്രദ്ധേയമാണ്.
മൃദുല, അഞ്ജലി എന്നിവരെ രഹസ്യമായി ‘സീക്രട്ട് റൂമിലേക്ക്’ മാറ്റിയിരിക്കുകയാണ്. എന്നാല്‍ എട്ട് പേരും പുറത്തായി എന്നാണ് ബാക്കിയുള്ള മത്സരാര്‍ഥികളുടെ ധാരണ.
ഈ അപ്രതീക്ഷിത സംഭവവികാസങ്ങള്‍ക്ക് പിന്നാലെ നാല് പുതിയ വൈല്‍ഡ് കാർഡ് എന്‍ട്രികളും ഹൗസിലേക്ക് പ്രവേശിച്ചിട്ടുണ്ട്. അഞ്ചാം ആഴ്ചയിലെ ഭരണരംഗത്ത് കൗതുകകരമായ മാറ്റങ്ങളാണ് ബിഗ് ബോസ് കൊണ്ടുവന്നിരിക്കുന്നത്.
ഈ വാരം ഒരു ലീഡര്‍ക്ക് പകരം നാല് ലീഡര്‍മാരാണ് ഹൗസിനെ നയിക്കുന്നത്. യാതൊരു തിരഞ്ഞെടുപ്പുമില്ലാതെ പുതുതായി എത്തിയ നാല് വൈല്‍ഡ് കാർഡ് മത്സരാര്ഥികളെയും ബിഗ് ബോസ് ലീഡര്‍മാരായി പ്രഖ്യാപിക്കുകയാണുണ്ടായത്.
ഈ നാല് പേരും ചേര്‍ന്നാണ് ഈ ആഴ്ചയിലെ ഹൗസിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് നയിക്കേണ്ടത്. കൂടാതെ ഹൗസിലെ നാല് പ്രധാന ജോലികളുടെ ക്യാപ്റ്റന്മാരും ഇവര്‍ തന്നെയാണ്.
തങ്ങളുടെ ടീമിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഇവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഓരോ വൈല്‍ഡ് കാർഡ് അംഗവും ഏത് വിഭാഗത്തിന്റെ ക്യാപ്റ്റനാകണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഹൗസില്‍ അവശേഷിക്കുന്ന മറ്റ് മത്സരാര്‍ഥികള്‍ക്കാണ് ബിഗ് ബോസ് നല്‍കിയത്.
ഈ തിരഞ്ഞെടുപ്പ് പ്രകാരം സുവര്‍ണ ബാത്ത് റൂം ടീമിന്റെയും, വിപിന്‍ ഫ്ലോര്‍ ടീമിന്റെയും, വേദാംഗി കിച്ചണ്‍ ക്യാപ്റ്റനായും, നിലീന വെസല്‍ ടീമിന്റെ ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് പുതിയ ലീഡര്‍മാര്‍ തങ്ങളുടെ ടീമംഗങ്ങളെയും തിരഞ്ഞെടുത്തു.
ബാത്ത് റൂം ടീം ക്യാപ്റ്റനായ സുവര്‍ണ വിക്കി, ആസിഫ് എന്നിവരെ ടീമിലേക്ക് എടുത്തു. ഫ്ലോര്‍ ക്യാപ്റ്റനായ വിപിന്‍ കൊമ്പന്, രാഹുല്‍, ഷിജിന് എന്നിവരെയും, കിച്ചണ്‍ ക്യാപ്റ്റനായ വേദാംഗി നേഹ, ഐശ്വര്യ, നോബി എന്നിവരെയും തിരഞ്ഞെടുത്തു.
വെസല്‍ ടീം ക്യാപ്റ്റനായ നിലീന താഷി, ഗൗതം, എല്‍ദോ എന്നിവരെയാണ് ഒപ്പം കൂട്ടിയത്. നാല് വൈല്‍ഡ് കാർഡ് അംഗങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ 15 പേരാണ് ഹൗസില്‍ അവശേഷിക്കുന്നത്.
സീക്രട്ട് റൂമിലുള്ള അഞ്ജലിയെയും മൃദുലയെയും കൂടി ഉള്‍പ്പെടുത്തിയാല്‍ മൊത്തം അംഗസംഖ്യ 17 ആയി ഉയരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

