കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചങ്ങനാശ്ശേരി സ്വദേശി ഹസീന മരണപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.
മൂന്ന് അംഗങ്ങളുള്ള പ്രത്യേക ഡോക്ടർമാരുടെ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഡോ.
പി കെ തോമസ് (തിരുവനന്തപുരം മെഡിക്കൽ കോളേജ്), ഡോ. എസ് ഹാരിജ, തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ.
സി രവീന്ദ്രൻ എന്നിവരടങ്ങുന്ന സമിതിയാണ് വിഷയം അന്വേഷിക്കുക. അതിവേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് അധികൃതർ നൽകിയിട്ടുള്ള നിർദ്ദേശം.
സംഭവത്തിൽ നീതിയാവ ആവശ്യപ്പെട്ട് ഇന്ന് രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. തുടർന്ന് ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
ഹെർണിയ സർജറിക്കായി പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയവെയാണ് ഹസീന മരണമടഞ്ഞത്. തുടർന്ന് കുടുംബം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
ആദ്യം ലാപ്രോസ്കോപ്പി ശസ്ത്രക്രിയയും പിന്നീട് വയറുതുറന്നുള്ള ശസ്ത്രക്രിയയുമാണ് നടത്തിയത്. ഇതിനിടയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ മാസം 18-ാം തീയതിയാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ ശേഷവും കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് രോഗിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് അണുബാധ കണ്ടെത്തിയതിനെത്തുടർന്ന് വയർ തുറന്ന് വീണ്ടും ശസ്ത്രക്രിയ നടത്തുകയുണ്ടായി. ഈ ഘട്ടത്തിലുണ്ടായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് കുടുംബം പരാതിയിൽ വ്യക്തമാക്കുന്നു.
എന്നാൽ, ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് ആശുപത്രി അധികൃതർ രംഗത്തെത്തി. ചികിത്സയിൽ യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ ഔദ്യോഗിക വിശദീകരണം.
ശസ്ത്രക്രിയക്ക് ശേഷമുണ്ടായ അണുബാധയാണ് ദൗർഭാഗ്യകരമായ മരണത്തിലേക്ക് നയിച്ചതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

