കാസർഗോഡ് കാഞ്ഞങ്ങാട് സൗത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്നു. ഇന്ന് രാത്രി എട്ട് മണിയോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് സ്കൂൾ കെട്ടിടത്തിന്റെ മുകൾഭാഗം തകർന്നത്.
എട്ട് ക്ലാസ് മുറികൾക്ക് മുകളിലുണ്ടായിരുന്ന റൂഫിംഗ് ഷീറ്റുകളാണ് കാറ്റിൽ പൂർണ്ണമായും പറന്നുപോയത്. ഇതിൽ മേൽക്കൂരയുടെ ചില ഭാഗങ്ങൾ സമീപത്തെ തെങ്ങിൽ കുടുങ്ങിക്കിടക്കുകയാണ്.
ഷീറ്റുകൾ പറന്നുവീണത് തൊട്ടടുത്ത പറമ്പിലാണ്. സ്കൂൾ കെട്ടിടത്തിന് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ച സാഹചര്യത്തിൽ, നാളെ സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ, കാസർഗോഡ് മടക്കരയിൽ നിന്നും മീൻപിടിക്കാൻ പോയ വള്ളം നീലേശ്വരം അഴിത്തല പുലിമുട്ടിൽ അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

