അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട് ഉയർന്ന തട്ടിപ്പ് ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു. ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച തുക കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചകൾ നടന്നതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
പണം എണ്ണുന്ന സ്ഥലത്തിന് സമീപമുള്ള പ്രവേശന കവാടങ്ങളിൽ കൃത്യമായ സുരക്ഷാ പരിശോധനകളോ നിരീക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. ഇത് ജീവനക്കാർക്ക് നോട്ടുകെട്ടുകൾ കടത്തിക്കൊണ്ടുപോകാൻ അവസരമൊരുക്കിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൂടാതെ, ലഭിക്കുന്ന കാണിക്കകൾ തരംതിരിക്കാതെ ഒന്നിച്ച് എണ്ണിയതും വലിയ തോതിലുള്ള ക്രമക്കേടുകൾക്ക് വഴിയൊരുക്കി. ഏപ്രിൽ 27 മുതൽ ജൂൺ 5 വരെയുള്ള കാലയളവിൽ സിസിടിവി ക്യാമറകളിൽ പതിഞ്ഞ 70 സംശയാസ്പദമായ ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തു.
ഇതിൽ ജീവനക്കാർ നോട്ടുകെട്ടുകൾ ഒളിപ്പിക്കുന്ന ദൃശ്യങ്ങളും ഉൾപ്പെടുന്നു. തുടർനടപടികളിൽ ജീവനക്കാരിൽ നിന്ന് 78.94 ലക്ഷം രൂപ പിടിച്ചെടുക്കാൻ അധികൃതർക്ക് സാധിച്ചു.
ബാങ്കിൽ നിക്ഷേപിച്ച തുകയും കണക്കുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ മോഷണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതിനിടയിൽ, ജൂൺ 4-ന് സംഭാവന എണ്ണുന്ന മുറിയോട് ചേർന്നുള്ള ശൗചാലയത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട
നിലയിൽ രണ്ടേകാൽ ലക്ഷം രൂപ കണ്ടെത്തിയിരുന്നു. അതേസമയം, ക്ഷേത്രത്തിൽ നിന്ന് വെള്ളിക്കട്ടികൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായെന്ന അഭ്യൂഹങ്ങൾ എസ്ഐടി തള്ളി.
ഇത്തരം ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

