സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ താൽപ്പര്യങ്ങളുള്ളവർ മാന്യത പാലിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ആവശ്യപ്പെട്ടു.
സിനിമാ രംഗത്തെ രാഷ്ട്രീയ ഇടപെടലുകളിൽ ബിജെപിയെ അനാവശ്യമായി വലിച്ചിഴക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ എസ്.
സുരേഷ് നടത്തിയ പ്രതികരണം ഇങ്ങനെ: “സിനിമ മേഖലയിൽ ഇരിക്കുന്ന സിനിമാ മുഖം മൂടിവച്ച രാഷ്ട്രീയക്കാർ മാന്യത പാലിക്കണം. പ്രതികരിച്ചു തുടങ്ങിയാൽ പലരുടെയും മുഖംമൂടി പിച്ചിചീന്തപ്പെടും.” സിനിമ, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ ബിജെപിയുമായി സഹകരിക്കുന്നവർ ഏറെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇടനിലക്കാരെ ഉപയോഗിച്ച് കോടികൾ നൽകി ആളുകളെ സ്വാധീനിക്കേണ്ട
ഗതികേട് ബിജെപിക്ക് ഇല്ലെന്നും കൂട്ടിച്ചേർത്തു. ബിജെപിയെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

