വിതുരയിൽ നിന്നും പൊന്മുടിയിലേക്ക് ലോഡുമായി സഞ്ചരിച്ച ലോറി വഴിമധ്യേ ഇന്ധനം തീർന്ന് നിലച്ചതിനെത്തുടർന്ന് ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ പൊന്മുടി സംസ്ഥാന ഹൈവേയിലെ ഏഴാം വളവിലാണ് സംഭവം നടന്നത്.
ഏഴാമത്തെ ഹെയർപിൻ വളവ് പിന്നിടാൻ ശ്രമിക്കുന്നതിനിടെയാണ് ലോറിയിലെ ഡീസൽ തീർന്നത്. റോഡിന്റെ മധ്യഭാഗത്തായി ലോറി കുടുങ്ങിക്കിടന്നതോടെ ഗതാഗതം പൂർണമായി തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി.
ഇരുചക്ര വാഹനങ്ങൾക്കും ചെറിയ വണ്ടികൾക്കും കഷ്ടിച്ച് കടന്നുപോകാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ. വിനോദസഞ്ചാരികളുടെ വാഹനങ്ങളും കെഎസ്ആർടിസി ബസുകളും അടക്കം നൂറുകണക്കിന് വാഹനങ്ങൾ റോഡിന്റെ ഇരുവശങ്ങളിലുമായി കുടുങ്ങി.
തുടർന്ന് വിതുരയിലെ പെട്രോൾ പമ്പിൽ നിന്നും ഡീസൽ എത്തിച്ച് വാഹനത്തിൽ നിറച്ച ശേഷം വൈകിട്ട് അഞ്ച് മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഗതാഗതം പുനരാരംഭിച്ചെങ്കിലും, തുടർന്നുണ്ടായ വാഹനത്തിരക്ക് മൂലം പൊന്മുടി റൂട്ടിൽ വാഹനങ്ങളുടെ നീണ്ട
നിര മണിക്കൂറുകളോളം നീണ്ടുനിന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

