തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷന് നേരെ ഉണ്ടായ അതിക്രമത്തിൽ സിഐക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
മദ്യക്കുപ്പിയുമായി സ്റ്റേഷനിലെത്തിയ യുവാവ് ഉദ്യോഗസ്ഥരോട് അങ്ങേയറ്റം മോശമായി പെരുമാറുകയും കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി അടിച്ച് പൊട്ടിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ പിടികൂടാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതി സമീപത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു.
പ്രതിയെ പിന്തുടർന്നെത്തിയ സിഐയെ ഇയാൾ ഇരുമ്പ് കസേര ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിഐയെ ഉടൻ തന്നെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആര്യനാട് സ്വദേശി യദുകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

