ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് റൈഡറുടെ അശ്രദ്ധമൂലം ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം സംഭവിക്കാവുന്ന രീതിയിലുള്ള ഗുരുതര പരിക്കുകൾ. അപകടത്തിൽ കോഴിക്കോട് സ്വദേശിയായ സാനി കൃഷ്ണന്റെ ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങുകയായിരുന്നു.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് സാനിയുടെ 12 വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്.
കൂടാതെ കരൾ, വൃക്ക തുടങ്ങിയ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നും വിദഗ്ധ ചികിത്സ തുടരുകയാണെന്നും ബന്ധുക്കൾ വ്യക്തമാക്കി. ഇതുവരെ ചികിത്സയ്ക്കായി 20 ലക്ഷം രൂപയോളം ചെലവായതായി കുടുംബം അറിയിച്ചു.
അതേസമയം, അപകടത്തിന് കാരണക്കാരായ റാപ്പിഡോ കമ്പനിയിൽ നിന്ന് യാതൊരുവിധ സഹായങ്ങളും ലഭ്യമായിട്ടില്ലെന്ന് സാനിയുടെ സഹോദരൻ ദിപുൽ ആരോപിച്ചു. ചികിത്സാ സഹായം നൽകാൻ കഴിയില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്ന ശബ്ദസന്ദേശവും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
ഉത്തരവാദിത്തപ്പെട്ട കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

