തിരുവനന്തപുരത്ത് നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ ഔദ്യോഗിക നേതൃത്വത്തിനും ജില്ലാ കമ്മിറ്റിക്കുമെതിരെ പ്രതിനിധികളുടെ ശക്തമായ വിമർശനം. സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിലാണ് സംഘടനയുടെ പ്രവർത്തന ശൈലിക്കെതിരെ രൂക്ഷമായ വിമർശനങ്ങളുയർന്നത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സംഘടന നടത്തിയത് സോഷ്യൽ മീഡിയയിൽ റീച്ച് (പ്രചാരം) കിട്ടാൻ വേണ്ടി മാത്രമുള്ള സമരങ്ങളായിരുന്നുവെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. കൂടാതെ, പിഎസ്സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടായ ഘട്ടങ്ങളിൽ ഡിവൈഎഫ്ഐ മൗനം പാലിച്ചതും ചർച്ചയിൽ ചോദ്യം ചെയ്യപ്പെട്ടു.
തലസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റായ ഇഡിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധം അനാവശ്യമായിരുന്നുവെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. ഇഡിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയ പ്രവർത്തകരെ തടയാൻ ശ്രമിച്ചതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയിൽ കടന്നുവന്നു.
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കുന്ന ജനപിന്തുണയുടെ ചെറിയൊരു ശതമാനം പോലും ഇന്നത്തെ ഡിവൈഎഫ്ഐ നേതാക്കൾക്കില്ലെന്നും വിമർശനമുയർന്നു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമാണ് നേതൃത്വത്തിനെതിരെ ഈ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

