കേരളത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കി വരുന്ന നടപടികൾ ഊർജ്ജിതമായി തുടരുകയാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഹരി ഉൽപ്പന്നങ്ങളുടെ ഉറവിടം കണ്ടെത്തി അവ പൂർണ്ണമായും നശിപ്പിക്കുന്നതിനായി പ്രത്യേക ദൗത്യസംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി നിർണ്ണായകമായ രണ്ട് അറസ്റ്റുകൾ രേഖപ്പെടുത്താൻ പൊലീസിന് സാധിച്ചു. പന്തളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഒരു നൈജീരിയൻ പൗരനെയും, പെരുനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ വിദേശ വനിതയെയും അന്വേഷണ സംഘം പിടികൂടി.
ഡൽഹി പൊലീസിന്റെ സഹായത്തോടെ അതീവ ശ്രമകരമായാണ് നൈജീരിയൻ പൗരനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽ നിന്നുമാണ് വിദേശ വനിതയെ പിടികൂടിയത്.
വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരി മരുന്നുകൾ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നവരാണ് പിടിയിലായവർ എന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: “രണ്ട് പ്രധാനപ്പെട്ട
ക്യാച്ചാണ് ലഭിച്ചത്. പന്തളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടു നൈജീരയൻ പൗരനെയും പെരുനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടു വിദേശ വനിതയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ദില്ലി പൊലീസിൻ്റെ സഹായത്തോടെ വളരെ ശ്രമകരമായാണ് കേരള പൊലീസ് സംഘം നൈജീരയൻ പൗരനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നാണ് വിദേശ വനിതയെ പിടികൂടിയത്.
വിദേശത്തുനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇരുവരും. ഇവരെ പിടികൂടിയത് വലിയ നേട്ടമാണ്” ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന് കീഴിൽ തൂഫാൻ ഇന്റലിജൻസ് എന്ന പേരിൽ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്.
ലഹരി മാഫിയകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകാൻ പൊതുജനങ്ങൾക്കായി പ്രത്യേക സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 9497979794, 9497927797 എന്നീ ഫോൺ നമ്പറുകളിലും, 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലും വിവരങ്ങൾ കൈമാറാവുന്നതാണ്.
വിവരം നൽകുന്നവരുടെ രഹസ്യസ്വഭാവം പൂർണ്ണമായും കാത്തുസൂക്ഷിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

