തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പുതിയ സാമൂഹിക മുന്നേറ്റ പ്രഖ്യാപനത്തിന് പിന്നാലെ, പുതിയ പ്ലാറ്റ്ഫോമുമായി ലത രജനികാന്ത്. മക്കള്‍ മേടൈ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പ്രസ്ഥാനത്തിലേക്ക് ഏവര്‍ക്കും പങ്കാളികളാകാമെന്ന് ലത രജനികാന്ത് വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അവര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നേരത്തെ, താന്‍ ബിജെപിയിലേക്ക് എത്തിയത് രജനികാന്തിന്റെ ആശിര്‍വാദത്തോടെയാണെന്ന് കെ അണ്ണാമലൈ വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചിരുന്നു.
താനും രജനികാന്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ലത രജനികാന്ത് ഇത്തരമൊരു പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
കെ അണ്ണാമലൈയുടെ സംഘടന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലത രജനികാന്ത് സ്വീകരിച്ച ഈ നടപടി രാഷ്ട്രീയ നിരീക്ഷകര്ക്കിടയില് ശ്രദ്ധേയമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

